Karimannur

കരിമണ്ണൂരില്‍ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു

തൊടുപുഴ: കരിമണ്ണൂരില്‍ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ചാലാശേരി സ്വകാര്യ ഫാമിലെ പന്നികള്‍ക്കാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ഫാമിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം രോഗബാധിത മേഖലയായും, രോഗം സ്ഥിരീകരിച്ച 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കി പ്രദേശത്തെ മുന്നൂറോളം പന്നികളെ ഇന്നുമുതല്‍ കൊന്നൊടുക്കും. രോഗബാധിത മേഖലയില്‍ പന്നിമാംസ കച്ചവടം, കശാപ്പ്, വില്‍പന എന്നിവയ്ക്ക് കര്‍ശന നിരോധനവും ഏര്‍പ്പെടുത്തി. നിരീക്ഷണ മേഖലയ്ക്കുള്ളിലുള്ള പന്നികളെ അവിടെതന്നെ നിലനിര്‍ത്തണമെന്നും പന്നികളെ കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും ശിക്ഷാര്‍ഹമാണെന്നും അറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗം ബാധിച്ച സ്ഥലങ്ങലില്‍ സന്ദര്‍ശനവും നിരോധിച്ചു. രോഗം സ്ഥിരീകരിച്ച ഫാമിലെ പന്നികള്‍ ഏതാനും ദിവസം മുന്‍പ് ചത്തുവീണതോടെ രക്തസാമ്പിളുകള്‍ ശേഖരിച്ച് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബിലേക്ക് അയച്ചിരുന്നു. ബുധനാഴ്ച രാത്രിയോടെ ഫലം ലഭിച്ചപ്പോഴാണ് പന്നിപ്പനിയാണെന്നു സ്ഥിരീകരിച്ചത്. അധികൃതര്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

 

Related Articles

Back to top button
error: Content is protected !!