Thodupuzha

ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു

തൊടുപുഴ: ജില്ലയില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പ് ആരംഭിച്ചു. ചൊവ്വാഴ്ച മുതല്‍ 21 ദിവസം നടത്തുനാന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തൊടുപഴ മുന്‍സിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നിര്‍വഹിച്ചു.ക്ഷീര കര്‍ഷകര്‍ക്കും സര്‍ക്കാരിനും വന്‍ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുകയും വ്യപകമായി പടരുകയും ചെയ്യുന്ന കുളമ്പു രോഗം  പ്രതിരോധ കുത്തിവെയ്പ്പിലൂടെ പൂര്‍ണ്ണമായും നിയന്ത്രിക്കാം.   മൃഗസംരക്ഷണ വകുപ്പ് ജീവനക്കാർ വീടുകളിലെത്തി കുത്തിവെയ്പ്പ് നല്‍കുന്നതിനോട് എല്ലാ കര്‍ഷകരും സഹകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഏതെങ്കിലും ഉരുകള്‍ക്ക് കുത്തിവെയ്പ്പ് ലഭ്യമായിട്ടില്ലെങ്കില്‍ മൃഗാശുപത്രികളില്‍ അറിയിക്കണം. ഇതോടനുബന്ധിച്ച്‌ പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് സംബന്ധിച്ച വിവരങ്ങളും ശേഖരിക്കുന്നതാണ്. ചര്‍മ്മ മുഴ രോഗം, ആഫ്രിക്കന്‍ പന്നിപ്പനി എന്നിവ ബാധിച്ച സ്ഥലങ്ങൾ ഒഴിവാക്കിയാകും ആദ്യഘട്ട കുത്തിവെയ്പ്പ്.

Related Articles

Back to top button
error: Content is protected !!