Thodupuzha

വെങ്ങല്ലൂര്‍- കുമാരമംഗലം റോഡില്‍ അപകടക്കെണിയായി വാരിക്കുഴികള്‍

തൊടുപുഴ: ദിവസവും നൂറുകണക്കിന് യാത്രക്കാര്‍ സഞ്ചരിക്കുന്ന വെങ്ങല്ലൂര്‍- കുമാരമംഗലം റോഡില്‍ പ്ലാവിന്‍ചുവടിന് സമീപത്തെ വാരിക്കുഴികള്‍ അപകടക്കെണിയായി മാറി. ഇതിനകം നിരവധി വാഹനങ്ങളാണ് റോഡിലെ കുഴികളില്‍ വീണ് ചെറുതും വലുതുമായ അപകടത്തില്‍പ്പെട്ടിരിക്കുന്നത്. രാത്രികാലങ്ങളില്‍ കുഴിയില്‍ ചാടി ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. കാറിന്റെ അടിതട്ടുന്നതും വെട്ടിച്ച് മാറ്റുമ്പോള്‍ സമീപത്തെ മതിലില്‍ ഇടിക്കുന്നതും പതിവാണ്. തൊടുപുഴ, പാലാ ഭാഗത്ത് നിന്നടക്കം ഊന്നുകല്‍ കൂടി മൂന്നാറിലേക്കടക്കം പോകാനായി ധാരാളം വാഹനങ്ങള്‍ ഇതുവഴി പോകാറുണ്ട്. ഇപ്പോള്‍ ഹൈറേഞ്ചില്‍ നിന്ന് ശബരിമലയ്ക്ക് പോകുന്ന തീര്‍ത്ഥാടകരും ഇതുവഴി ധാരാളമെത്തുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കുടിവെള്ള പൈപ്പ് സ്ഥാപിക്കാനായി കുഴിച്ച ഭാഗം കൃത്യമായി മൂടാതെ റീ ടാര്‍ ചെയ്തതാണ് ഈ അവസ്ഥയ്ക്ക് കാരണം. ഓരോ ദിവസം കൂടുന്തോറും കുഴിയുടെ ആഴം കൂടി വരികയാണ്. ഈ റോഡില്‍ വെറെയും നിരവധി കുഴികളുണ്ട്. അതുപോലെ ഇതേ ഭാഗത്ത് ടൈല്‍ ഇട്ടിരിക്കുന്നതിനോട് ചേര്‍ന്നുള്ള റോഡിലെ കട്ടിഗും അപകടത്തിന് കാരണമാകുന്നുണ്ട്. സമീപത്തെ ഇടവഴിയായ ടാഗോര്‍ റോഡും ആകെ പൊളിഞ്ഞു കിടക്കുകയാണ്. പ്രദേശവാസികള്‍ പി.ഡബ്ല്യു.ഡി അധികൃതരോടും ജനപ്രതിനിധികളോടും നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഇതുവരെ ആരും ഇവിടേക്ക് തിരിഞ്ഞു നോക്കിയിട്ടില്ലാണ് നാട്ടുകാരുടെ ആരോപണം.

 

Related Articles

Back to top button
error: Content is protected !!