Idukki

ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു

ഇടുക്കി: ഗ്യാസ് സിലിണ്ടറില്‍ നിന്നും തീ പടര്‍ന്ന് വീട്ടമ്മ മരിച്ചു. നാരകക്കാനം കുമ്പിടിയാംമാക്കല്‍ ചിന്നമ്മ (62) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. ചിന്നമ്മയുടെ മകന്‍ ബിനോയിയുടെ മകള്‍ സ്‌കൂളില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ അടുക്കളയില്‍ തീ കത്തുന്നത് കണ്ട് ബിനോയിയെ വിവരമറിയിക്കുകയായിരുന്നു. സമീപത്ത് ചായക്കട നടത്തുന്ന ബിനോയി കടയില്‍ നിന്നെത്തി തീ അണച്ചപ്പോഴേയ്ക്കും ചിന്നമ്മയുടെ ശരീരം മുക്കാല്‍ ഭാഗവും കത്തിയ അവസ്ഥയിലായിരുന്നു. തങ്കമണി പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഭര്‍ത്താവ്: പരേതനായ ആന്റണി. മക്കള്‍: ബിനോയി , മിനി, ബിജി. മരുമക്കള്‍: ഷിജി, ജോയി, ബാബു. പരേത നാരകക്കാനം പന്തേനാല്‍ കുടുംബാംഗമാണ്.

Related Articles

Back to top button
error: Content is protected !!