Vannappuram

ചേലച്ചുവട് നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

വണ്ണപ്പുറം :ചേലച്ചുവട് നിന്ന്  കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കുന്നുമ്മേൽ അനന്തുവിനെയാണ് (23) 135 ഗ്രാം ഓള൦ കഞ്ചാവുമായി കാളിയാർ പോലീസ് അറസ്റ്റ് ചെയ്തത്. യോദ്ധാവ് പദ്ധതിയുടെ ഭാഗമായി ലഹരിക്കെതിരെ നടത്തിയ ഓപ്പറേഷന്റെ ഭാഗമായി കാളിയാർ എസ്ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പ്രതിയുടെ വീട്ടിൽ പരിശോധന നടത്തിയത്. കാളിയാർ സിഐ എച്ച് എൽ ഹണി യുടെ നേതൃത്വത്തിൽ രാത്രി 7 ന് നടത്തിയ പരിശോധനയിൽ അനന്തുവിൻറെ പക്കൽനിന്ന് 135 ഗ്രാം വരുന്ന കഞ്ചാവ് കണ്ടെത്തുകയായിരുന്നു. എസ്.ഐ കെജെ ജോബി, വനിത എഎസ്ഐ ഫ്രീഡ, സുനിൽ, അൻസാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button
error: Content is protected !!