Thodupuzha

തൊടുപുഴ സ്റ്റേഷന്‍ വിഭജിക്കണമെന്ന് പൊലീസ് അസോസിയേഷന്‍ പ്രമേയം

തൊടുപുഴ: ജില്ലയില്‍ ഏറ്റവും തിരക്കുള്ള തൊടുപുഴ പൊലീസ് സ്റ്റേഷനെ രണ്ടായി വിഭജിക്കണമെന്ന് കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുകളും ക്രമസമാധാന പ്രശ്നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്റ്റേഷനാണ് തൊടുപുഴ. കൂടുതല്‍ ജനസാന്ദ്രതയും തൊടുപുഴ സ്റ്റേഷന്‍ പരിധിയിലാണെന്നും കണ്‍വെന്‍ഷന്‍ ചൂണ്ടിക്കാട്ടി. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം.

ബിനോയ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തി. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി ജില്‍സന്‍ മാത്യു, തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍ മധുബാബു, വിജിലന്‍സ് ഡിവൈ.എസ്.പി ഷാജു ജോസ്, ഇടുക്കി ഡിവൈ.എസ്.പി ബിനു ശ്രീധര്‍, ജി.പി. അഭിജിത്ത്, കെ.എസ് ഔസേഫ്, അബ്ദുള്‍ കനി, വി.സി വിഷ്ണു കുമാര്‍, എച്ച്. സനല്‍കുമാര്‍, പ്രിന്‍സ് ജോസഫ്, ആര്‍. ബൈജു, സനല്‍ ചക്രപാണി, മുഹമ്മദ് സാലി, അനീഷ് കുമാര്‍, വി.എ. അജീഷ്, ധന്യാമോള്‍ എന്നിവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പ്രവീണ്‍ സംഘടനാ റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി ഇ.ജി മനോജ്കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ എം.എസ്. റിയാദ് കണക്കും അവതരിപ്പിച്ചു.

 

Related Articles

Back to top button
error: Content is protected !!