തൊടുപുഴ യൂണിയനില്‍ ഗുരുദേവ ജയന്തി ആഘോഷിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/09/IMG-20220910-WA0064.jpg?resize=780%2C470&ssl=1?v=1662872489)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: എസ്.എന്‍.ഡി.പി യോഗം തൊടുപുഴ യൂണിയന് കീഴിലെ 46 ശാഖകളിലും ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷിച്ചു. ഭക്ത്യാദരപൂര്‍വം നടന്ന ചടങ്ങുകളില്‍ വര്‍ണോജ്ജ്വല ഘോഷയാത്ര, ജയന്തി സമ്മേളനം, പ്രഭാഷണം, ഗുരുദേവ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍, സമൂഹ പ്രാര്‍ത്ഥന, ഗുരുദേവ കീര്‍ത്തന പാരായണം, ദൈവദശക പാരായണ മത്സരം, അമൃത ഭോജനം എന്നിവ സംഘടിപ്പിച്ചു. തൊടുപുഴ യൂണിയന് പ്രതിമാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വൈക്കം ബെന്നി ശാന്തിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ഥന എന്നിവ നടന്നു. യൂണിയന് കണ്‍വീനര്‍ വി.ബി. സുകുമാരന്‍ പീതപതാക ഉയര്‍ത്തി. യൂണിയന് അഡ്മിനിസ്ടേറ്റീവ് കമ്മിറ്റിയംഗങ്ങളായ പി.ടി.ഷിബു, കെ.കെ. മനോജ്, സ്മിത ഉല്ലാസ്, സി.വി. സനോജ്, എ.ബി. സന്തോഷ്, യൂണിയന് പോഷക സംഘടനാ ഭാരവാഹികളായ ഡി. സിബി, രാജേഷ് രാമകൃഷ്ണന്, ഗിരിജാ ശിവന്, സി.കെ. അജിമോന്, എം.എന്‍. പ്രദീപ് കുമാര്‍, സതീഷ് വണ്ണപ്പുറം, ഗോകുല്‍ കെ.ആര് തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)