Thodupuzha

പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നില്ല: ടാറിംഗ് മുടങ്ങുന്നു

തൊടുപുഴ : നഗരത്തിലെ പ്രധാന റോഡുകളുടെ ടാറിംഗ് പൂര്‍ത്തിയാകുന്ന വേളയില്‍ പലയിടങ്ങളിലും വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പൊട്ടിയതിനാല്‍ ആ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് പൊതുമരാമത്ത് വകുപ്പ് ടാറിങ് പൂര്‍ത്തീകരിച്ചിരിക്കുന്നത്.ദിവസങ്ങള്‍ ഏറെയായിട്ടും പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതില്‍ വാട്ടര്‍ അതോറിറ്റിഅലസത തുടരുകയാണെന്ന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന്‍ .പൊട്ടിയ പൈപ്പുകള്‍ നന്നാക്കാത്തതു കൊണ്ട് തന്നെ ടാറിംഗ് പൂര്‍ത്തീകരിക്കാത്ത മാര്‍ക്കറ്റ് റോഡ്,ബോയ്‌സ് സ്‌കൂള്‍ റോഡില്‍ നിന്നും ന്യൂമാന്‍ കോളേജിലേയ്ക്ക് പോകുന്ന വഴി,ന്യൂമാന്‍ കോളേജിന് മുന്‍വശം, വിമല പബ്ലിക് സ്‌കൂളിന് മുന്‍വശം,റോട്ടറി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ കിടങ്ങുകള്‍ ആയി നിലനില്‍ക്കുന്നു.നഗരത്തിലെ ഏറ്റവും തിരക്കേറിയ ഈ മേഖലകളിലെ കിടങ്ങുകളില്‍ ബൈക്ക് യാത്രികര്‍ വീഴുന്നത് നിത്യസംഭവമായി.ദിവസങ്ങളായി കുടിവെള്ളം പാഴാകുന്ന സ്ഥിതിയും നിലനില്‍ക്കുന്നു.നല്ല റോഡിലൂടെ സഞ്ചരിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ കനിവു തേടേണ്ട അവസ്ഥയാണ് തൊടുപുഴയിലെ ജനങ്ങള്‍ക്കുണ്ടായിരിക്കുന്നതെന്നും, വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ കുടിവെള്ളം പാഴാകുന്നത് തടയണമെന്നും മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍ പറഞ്ഞു.പൊട്ടിയ പൈപ്പുകള്‍ നന്നാക്കുന്നതില്‍ അലസത തുടരുന്ന വാട്ടര്‍ അതോറിറ്റിയുടെനടപടിയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തര സെക്രട്ടറിയേറ്റ് യോഗം അധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

ഇത് സംബന്ധിച്ച്‌ മന്ത്രിയ്ക്ക് നിവേദനം നല്‍കിയതായും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ.എച്ച്‌ കനി,ജോസ് ആലപ്പാട്ട് വെര്‍ഷൈന്‍, സെയ്തു മുഹമ്മദ് വടക്കയില്‍,വി. സുവിരാജ്, ബെന്നി ഇല്ലിമൂട്ടില്‍,ഇ.എ .അഭിലാഷ്, സജിത്ത്കുമാര്‍ തുടങ്ങവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!