Thodupuzha

കല്യാണത്തിന് 10പേർ?മദ്യക്കടകളിൽ 500പേർ?സ​ര്‍​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം

മദ്യ​ശാ​ല​ക​ള്‍​ക്ക് മു​ന്നി​ലെ തി​ര​ക്കി​ല്‍ സ​ര്‍​ക്കാ​രി​ന് വീ​ണ്ടും ഹൈ​ക്കോ​ട​തി വി​മ​ര്‍​ശ​നം. ഹൈ​ക്കോ​ട​തി​ക്കു സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ പോ​ലും വ​ലി​യ ആ​ള്‍​ക്കൂ​ട്ട​മാ​ണ്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ല്‍ മൂ​ന്നി​ലൊ​ന്നും കേ​ര​ള​ത്തി​ലാ​ണെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.ക​ല്യാ​ണ​ത്തി​ന് പ​ത്തും മ​ര​ണ​ത്തി​ന് 20 പേ​ര്‍ മാ​ത്രം. അ​തേ​സ​മ​യം, മ​ദ്യ​ശാ​ല​ക​ളി​ല്‍ 500 പേ​ര്‍ ക്യൂ ​നി​ല്‍​ക്കു​ക​യാ​ണ്. മ​ദ്യ വി​ല്‍​പ​ന​യു​ടെ കു​ത്ത​ക ബെ​വ്കോ​യ്ക്കാ​ണ്. വേ​ണ്ട സൗ​ക​ര്യം ഒ​രു​ക്കാ​ന്‍ ബെ​വ്കോ​യ്ക്ക് ബാ​ധ്യ​ത​യു​ണ്ട്. ജ​ന​ങ്ങ​ളെ കു​റ്റം പ​റ​യാ​ന്‍ ക​ഴി​യി​ല്ല. ഒ​രു ത​ര​ത്തി​ലും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്നി​ല്ല.ആ​ള്‍​ക്കൂ​ട്ടം എ​ന്ത് സ​ന്ദേ​ശ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് ന​ല്‍​കു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. കൂ​ട്ടം കൂ​ടു​ന്ന ആ​ളു​ക​ളി​ലൂ​ടെ രോ​ഗം പ​ക​രാ​ന്‍ സാ​ധ്യ​ത​യി​ല്ലേ എ​ന്നും ഹൈ​ക്കോ​ട​തി ചോ​ദി​ച്ചു. ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ണ് കോ​ട​തി​ക്ക് പ്ര​ധാ​ന​മെ​ന്നും ജ​സ്റ്റീ​സ് ദേ​വ​ന്‍ രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.മ​ദ്യ​വി​ല്‍​പ​ന എ​ന്തോ നി​രോ​ധി​ത വ​സ്തു വി​ല്‍​ക്കു​ന്ന​ത് പോ​ലെ. മ​ദ്യം വാ​ങ്ങാ​ന്‍ എ​ത്തു​ന്ന​വ​രു​ടെ വ്യ​ക്തി​ത്വം ബെ​വ്കോ പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍, ബെ​വ്കോ എം​ഡി എ​ന്നി​വ​ര്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Related Articles

Back to top button
error: Content is protected !!