Idukki

ജില്ലയിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് കൂട്ട സ്ഥലംമാറ്റം

തൊടുപുഴ: ജില്ലയില്‍ വിവിധ ഡിവൈ.എസ്പിമാര്‍ക്ക് കൂട്ട സ്ഥലമാറ്റം. സ്ഥലമാറ്റത്തിലൂടെയും സ്ഥാനകയറ്റിലൂടെയും പുതിയ ഉദ്യോഗസ്ഥര്‍ക്ക് ചുമതല നല്‍കി. സി.ഐ ആയിരുന്ന മനോജ് കെ.ആര്‍-നെ സ്ഥാനകയറ്റത്തിലൂടെ മൂന്നാര്‍ ഡിവൈ.എസ്പി ആയി നിയമിച്ചു.

കോട്ടയം അഡീഷണല്‍ എസ്പി ആയിരുന്ന സുനില്‍കുമാര്‍ എ.യുവിനെ ഇടുക്കിയിലേക്കും ഇടുക്കിയിലെ അഡീ. എസ്പി ആയിരുന്ന സുരേഷ്‌കുമാര്‍ എസിനെ കോട്ടയത്തിനും മാറ്റി. മൂന്നാര്‍ ഡിവൈ.എസ്പി. സുരേഷ് ആറിനെ കൊട്ടാക്കരയ്ക്കും കട്ടപ്പന ഡിവൈ.എസ്പി ജെ. സന്തോഷ്‌കുമാര്‍ കോട്ടയം സബ് ഡിവിഷനിലേക്ക് മാറ്റി. ജില്ലാ ക്രൈബ്രാഞ്ച് ഡിവൈഎസ്പി ഇമ്മാനുവല്‍ പോളിനെ ഇടുക്കി സബ് ഡിവിഷനിലേക്ക് മാറ്റി.

തിരുവനന്തപുരം കണ്‍ടോന്‍മെന്റ് ഡിവൈഎസ്പി സദന്‍ കെ-യെ തൊടുപുഴയിലേക്കും ജില്ലാ ക്രൈബ്രാഞ്ച് ഡിവൈ.എസ്പി നിഷാദ്‌മോനെ കട്ടപ്പന സബ് ഡിവിഷനിലേക്കും മാറ്റി. മൂവാറ്റുപുഴ ഡിവൈ.എസ്പി സനില്‍കുമാര്‍ സി.ജിയെ പീരുമേടിനും പീരുമേട്ടിലെ ഡിവൈ.എസ്പി ലാല്‍ജി കെ-യെ എറണാകുളം സെന്‍ട്രലിലേക്കും മാറ്റി.

ഇടുക്കി ഡിവൈ.എസ്പി ഫ്രാന്‍സീസ് ഷെല്‍ബിയെ കെ.എഫിനെ കിഴക്കന്‍ കൊച്ചി സിറ്റിയിലെ ട്രാഫിക് 2ലേക്കും കൊച്ചി നര്‍ക്കോട്ടിക് സെല്‍ ഡിവൈ.എസ്പി തോമസ് കെ.എ. ജില്ലാ ക്രൈബ്രാഞ്ചിലേക്കും മാറ്റി. ട്രാഫിക് 1(പടിഞ്ഞാറ്) കൊച്ചി സിറ്റി ഡിവൈ.എസ്പി വിനോദിനെ ജില്ലാ ക്രൈബ്രാഞ്ചി(2)ലേക്കും മാറ്റി.

Related Articles

Back to top button
error: Content is protected !!