Idukki

തൊടുപുഴ താലൂക്കിലെ പട്ടയപ്രശ്‌നം: കലക്ടര്‍ക്ക്  നിവേദനം നല്‍കി

തൊടുപുഴ: താലൂക്കിലെ കരിമണ്ണൂര്‍ ഭൂമി പതിവ് സ്‌പെഷ്യല്‍ തഹസില്‍ദാരുടെ അധികാര പരിധിയില്‍പ്പെട്ട ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, വണ്ണപ്പുറം, അറക്കുളം എന്നീ വില്ലേജുകളില്‍ പട്ടയം നല്‍കി വരുന്ന സ്ഥലങ്ങള്‍ റിസര്‍വ് ഫോറസ്റ്റ് ആണെന്നുള്ള വനംവകുപ്പിന്റെ അവകാശവാദം തെറ്റാണെന്ന് കാണിച്ച് ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്കി. 1951 ഏപ്രില്‍ 25 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം വനേതര ആവശ്യങ്ങള്‍ക്ക് റിസര്‍വ് വനത്തില്‍ നിന്നും വിട്ടു നല്‍കിയ സ്ഥലങ്ങളിലാണ് പട്ടയം നല്‍കി വരുന്നത്. 1969 ലെ ഹൈക്കോടതി വിധി അനുസരിച്ച് ട്രൈബല്‍ സെറ്റില്‍മെന്റില്‍ പട്ടയം നല്‍കുന്നതിന് തടസമില്ല. 1973 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ട്രൈബല്‍ സെറ്റില്‍മെന്റുകള്‍ റവന്യൂ വകുപ്പിലേക്ക് കൈമാറി പട്ടിക വിഭാഗക്കാര്‍ക്കും ഇതര സമുദായത്തില്‍പ്പെട്ടവര്‍ക്കും പട്ടയം നല്‍കാന്‍ ഉത്തരവായിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഉത്തരുവുകളുടെ ലംഘനമാണ് ഇപ്പോള്‍ വനം വകുപ്പ് നടത്തുന്നത്. നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് നിവേദന സംഘത്തിന് കലക്ടര്‍ ഉറപ്പു നല്കി. അനില്‍ രാഘവന്‍ പൂമാല, എം.ഐ രവീന്ദ്രന്‍, പി.വി. ജോര്‍ജ്കുട്ടി, ജിജി വാളിയംപ്ലായ്ക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത്.

Related Articles

Back to top button
error: Content is protected !!