Arakkulam

അറക്കുളം പഞ്ചായത്താഫീസിലേക്ക്‌ പോകുന്ന ഗേറ്റ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നു

മൂലമറ്റം. അറക്കുളം പഞ്ചായത്താഫീസിലേക്ക്‌ പോകുന്ന ഗയ്റ്റ് മാസങ്ങളായി അടച്ചിട്ടിരിക്കുന്നത് പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കുന്നു. പ്രൈവറ്റ് ബസ്സ് സ്റ്റാൻ്റിൽ നിന്നും പഞ്ചായത്താഫീസിലേക്ക് പോകുന്ന വഴി യിലെ ഗേറ്റാണ് അടച്ചത്. ബസ്സിൽ വന്നിറങ്ങുന്നവർക്കും ഓഫീസിലേക്ക്‌ പോകുന്നവർക്കും ഈ വഴി എളുപ്പമായിരുന്നു.കൂടാതെ മൂലമറ്റം ബസ് സ്റ്റാൻറിന് മുകളിൽ താമസിക്കുന്നവർക് സ്റ്റാൻ്റിൽ കയറാതെ പുറത്തേക്ക് പോകാനും ഇത് ഏറെ സൗകര്യമായിരുന്നു. എന്നാൽ ഇപ്പോൾ പഞ്ചായത്താഫീസിലേക്ക്‌ പോകാൻ ടൗണിൽ കൂടി വന്ന് പ്രധാന കവാടത്തിലൂടെമാത്രമേ സാധിക്കു എന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് . .

Related Articles

Back to top button
error: Content is protected !!