Thodupuzha

ന്യൂമാന്‍ കോളജില്‍  ക്യാമ്പസ് പ്ലെയിസ്‌മെന്റ് നടത്തി

തൊടുപുഴ: ന്യൂമാന്‍ കോളജില്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് നടത്തിയ കാമ്പസ് പ്ലെയിസ്‌മെന്റില്‍ 16 വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടു. കോളജിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി പ്രൊബേഷറി ക്ലര്‍ക്ക് തസ്തികയിലാണ് നിയമനം ലഭിച്ചത്. അവസാന വര്‍ഷ ബിരുദ ബിരുദാനന്തര വിദ്യാര്‍ഥികളായ അഞ്ജു ജോസ്, ബീമ അബ്ബാസ്, അപര്‍ണ ആര്‍. കൃഷ്ണന്‍, അശ്വനി സിബി, ഗ്രീഷ്മ മാത്യു, അഞ്ജു ആന്റണി, ജെറി ടെന്‍സണ്‍, ജോണ്‍ലി ജോഷി, അമൃത പ്രദീപ്, ഐശ്വര്യ ബാബു, അനസിയ ഷാജഹാന്‍, കാവ്യ എസ്. നായര്‍, അലീന ജോണ്‍, വിഷ്ണു കെ.ബി., സാന്ദ്ര ആന്‍ ടോമി, ലക്ഷ്മി പ്രിയ എസ്., എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോളജിന്റെ കരിയര്‍ ഗെയിഡന്‍സ് പ്ലെയിസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ പരിശീലനം വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ആദ്യ വര്‍ഷം മുതല്‍ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് പ്ലെയിസ്‌മെന്റ് സെല്‍ ഡയറക്ടര്‍ പ്രജീഷ് സി. മാത്യു, ജിത്തു ബെന്നി എന്നിവര്‍ നേതൃത്വം വഹിക്കുന്നു. വിദ്യാര്‍ഥികളെ കോതമംഗലം കോര്‍പറേറ്റ് എജ്യൂക്കേഷന്‍ എജന്‍സി മനേജര്‍ റവ. ഡോ. പയസ് മലേക്കണ്ടം, ഹയര്‍ എജ്യൂക്കേഷന്‍ സെക്രട്ടറി, ഫാ. പോള്‍ നെടുംപുറത്ത്, പ്രിന്‍സിപ്പല്‍ ഡോ. തോംസണ്‍ ജോസഫ്, വൈസ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാനുവല്‍ പിച്ചളക്കാട്ട്, ബര്‍സാര്‍ ഫാ. പോള്‍ കാരക്കൊമ്പില്‍ എന്നിവര്‍ അഭിനന്ദിച്ചു.

Related Articles

Back to top button
error: Content is protected !!