Karimannur

കരിമണ്ണൂരിലെ വൈദ്യുതി പദ്ധതി മുടങ്ങി

കരിമണ്ണൂര്‍: പഞ്ചായത്തിലെ വൈദ്യുതി തടസത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ഉടുമ്പന്നൂര്‍, പരിയാരം സബ് സ്‌റ്റേഷനില്‍ നിന്നു കരിമണ്ണൂര്‍ വൈദ്യുതി ഓഫീസിലേക്ക് മണ്ണിനടിയിലൂടെ വൈദ്യുത കേബിള്‍ വലിക്കുന്നതിനുള്ള പദ്ധതി അവതാളത്തില്‍. പരിയാരം മുതല്‍ കോട്ടറോഡിലൂടെയും തുടര്‍ന്ന് പഞ്ചായത്ത് റോഡിലൂടെയും കുരുമ്പുപാടം വരെ കേബിളിട്ടു. തുടര്‍ന്ന് പി.ഡബ്ല്യു.ഡിയും കെ.എസ്.ഇ.ബിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും പണികള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തു. ഇന്ന് രാവിലെ റോഡില്‍ ഇട്ടിരുന്ന കേബിളുകള്‍ വാഹനവുമായി വന്ന് കരാറുകാരന്‍ കൊണ്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടപ്പോള്‍ പി.ഡബ്ല്യു.ഡി ആവശ്യപ്പെട്ട മുഴുവന്‍ തുകയും അടച്ചെന്നും എന്നാല്‍ ഇനിയും തുക അടയ്ക്കാനുണ്ടെന്നും അതിനാലാണ് അനുമതി തടഞ്ഞതെന്നും പി.ഡബ്ല്യു.ഡിയും പറയുന്നു. വകുപ്പുകള്‍ തമ്മിലുള്ള തകര്‍ക്കം കാരണം കരിമണ്ണൂരിനു സ്വപ്ന പദ്ധതിയാണ് നഷ്ടമാകുന്നത്.

Related Articles

Back to top button
error: Content is protected !!