Karimannur

വിദേശമദ്യം കടത്തുന്നതിനിടെ യുവാവ് പിടിയില്‍

കരിമണ്ണൂര്‍: വില്‍പനയ്ക്കായി വിദേശമദ്യം ഒട്ടോറിക്ഷയില്‍ കടത്തുന്നതിനിടെ യുവാവ് പിടിയില്‍. പന്നൂര്‍ വെട്ടിക്കല്‍ സോനു (28)വിനെയാണ് ശനിയാഴ്ച രാത്രി ഏഴുമുട്ടത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ കരിമണ്ണൂര്‍ പോലീസ് പിടികൂടിയത്. ഇയാളുടെ പക്കല്‍ നിന്നും നാലര ലിറ്റര്‍ മദ്യം പോലീസ് പിടിച്ചെടുത്തു. സി.ഐ സുമേഷ് സുധാകരന്‍, എസ്.ഐ ദിനേശ്, എ.എസ്.ഐമാരാ രാജേഷ് പി.ജി, ബൈജു രാമന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മുജീബ്, ഷെരീഫ്, മനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Back to top button
error: Content is protected !!