Thodupuzha

മാരിയില്‍ കലുങ്ക് പാലം: മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു 

തൊടുപുഴ: അപ്രോച്ച് റോഡ് ഇല്ലാത്തതിനെ തുടര്‍ന്ന് തുറന്ന് കൊടുക്കാന്‍ കഴിയാത്ത മാരിയില്‍ കലുങ്ക് പാലം പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് സന്ദര്‍ശിച്ചു. തൊടുപുഴയുടെ വികസനത്തില്‍ നിര്‍ണായക സാധ്വീനം ചെലുത്തിയേക്കാവുന്ന മാരിയില്‍ കലുങ്ക് പാലത്തിന്റെ അപ്രോച്ച് റോഡ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി പി.എ മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് അധികൃതരോട് റിപ്പോര്‍ട്ട് തേടി. ഇതിനു പിന്നാലെ ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കുമൊപ്പം അദ്ദേഹം പാലവും അപ്രോച്ച് റോഡിന് ഏറ്റെടുത്ത സ്ഥലവും സന്ദര്‍ശിച്ചു. തുടര്‍ന്ന്, സ്ഥലം ഏറ്റെടുക്കുന്നതിനുള്ള തടസം ഉടന്‍ പരിഹരിക്കാന്‍ അദ്ദേഹം തൊടുപുഴയില്‍ ചേര്‍ന്ന യോഗത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പാലം പൂര്‍ത്തിയാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!