Arakkulam

പ്രധാനമന്ത്രിയുടെ ജൻമദിനം അറക്കുളത്ത് ആഘോഷമായി

അറക്കുളം : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തി ഒന്നാമത് ജൻമദിനം”സേവാ ഓർസമർപ്പൺ” എന്ന പേരിൽ ഇരുപത് ദിവസം നീണ്ട് നിൽക്കുന്ന വിവിധ സേവന-സമ്പർക്ക പരിപാടികൾക്ക് അറക്കുളത്ത് ആഘോഷമായ തുടക്കം കുറിച്ചു.നരേന്ദ്ര മോദി തുടർച്ചയായി ഭരണാധികാരി ആയിട്ട് ഇരുപത് വർഷമായതിനാലാണ് സെപ്തം 17 മുതൽ ഒക്ടോ7 വരെ ഇരുപത് ദിവസം നീണ്ട് നിൽക്കുന്ന വിവിധ പരിപാടികളോടെ ആഘോഷിക്കുന്നത്. ജന്മദിന ആശംസാ കാർഡുകൾ അയക്കൽ, ശുചീകരണ-ആരോഗ്യ-സേവാ പ്രവർത്തനങ്ങൾ, ക്ഷേത്രങ്ങൾ, പള്ളികൾ എന്നിവിടങ്ങളിൽ പ്രത്യേക പൂജകൾ, വഴിപാടുകൾ, പ്രാർത്ഥനകൾ, പ്രമുഖരെ ആദരിക്കൽ തുടങ്ങി വിവിധ പരിപാടികളാണ് നടപ്പാക്കുന്നത്. അറക്കുളം പഞ്ചായത്തിലെ എല്ലാ വാർഡുകളിലും സേവന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

ജൻമദിന ആഘോഷങ്ങൾക്ക് തുടക്കമായി അറക്കുളംപതിനാലാം വാർഡിലെ കാവുംപടി മുതലുള്ള യാത്രക്കാർക്ക് തടസ്സമായിരുന്ന

കാടുകൾ വെട്ടിത്തെളിച്ചും, റോഡിലൂടെ ഒഴുകിയിരുന്ന മലിന ജലം ഓടയിലേക്ക് വഴി തിരിച്ചുവിട്ടുമുള്ള പ്രവർത്തനങ്ങളോടെയാണ് തുടക്കം

കുറിച്ചത്. പൂത്തേട്, ഇലപ്പള്ളി

സി.എസ്.ഐ. പള്ളിയിലെ മുൻ വികാരിയും, ഇപ്പോൾ അടൂർമല പള്ളി വികാരിയുമായ റവ.ഫാദർ ജോൺസൻ അറക്കുളത്തെ ഇരുപത് ദിവസ ആഘോഷങ്ങൾ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം പി.ഏ.വേലുക്കുട്ടൻ മുഖ്യപ്രഭാഷണം നടത്തി. പുത്തേട് രാജേഷ്, എം.ജി.ഗോപാലകൃഷ്ണൻ, കെ.പി.മധുസൂധനൻ, ബിജി വേലുക്കുട്ടൻ, എം.ആർ.ഹരിലാൽ, അഭിരാം മേനോൻ, സാജുമോൻ, ശങ്കരൻ കുട്ടി, വി.ആർ.ജയകുമാർ, പി.എം ജോർജ്, സൗമ്യ ബിനീഷ്, ടി.കെ.മോഹനൻ, സണ്ണി കല്ലാരി, കെ.ടി.മോഹനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ ഓരോ വാർഡുകളിലും ഇതേപോലെയുള്ള പരിപാടകൾ സംഘടിപ്പിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!