Karimannor

ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി

ക​രി​മ​ണ്ണൂ​ര്‍: ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​ന്‍റെ ര​ജ​ത​ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യി.ഒ​രു​വ​ര്‍​ഷം നീ​ണ്ടു​നി​ല്‍​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ല്‍ 1996 മു​ത​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ളാ​യി​രു​ന്ന​വ​രെ​യും മു​ന്‍ ഭ​ര​ണ​സ​മി​തി​ക​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന ജെ​സി ജോ​സ​ഫ് കു​ന്ന​പ്പി​ള്ളി​ല്‍, ജോ​സ​ഫ് മാ​ത്യു വ​ട​ക്ക​ന്‍, ജോ​ര്‍​ജ് അ​ഗ​സ്റ്റി​ന്‍, ഡി.​ദേ​വ​സ്യ, ജ​ന​കീ​യാ​സൂ​ത്ര​ണ പ്ര​സ്ഥാ​ന​ത്തി​ന്‍റെ പ​ഞ്ചാ​യ​ത്ത് ത​ല മു​ഖ്യ​പ്ര​ചാ​ര​ക​രാ​യി​രു​ന്ന എ​ന്‍. സ​ദാ​ന​ന്ദ​ന്‍, എ​ന്‍.​ആ​ര്‍.​നാ​രാ​യ​ണ​ന്‍, എം.​വി.​മ​ത്താ​യി മ​ലേ​പ്പ​റ​ന്പി​ല്‍ എ​ന്നി​വ​രെ മൊമ്മെന്റോ ന​ല്‍​കി ആ​ദ​രി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ന്‍​സ​ണ്‍ അ​ക്ക​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് റെ​ജി ജോ​ണ്‍​സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി ഷി​ബു മാ​ത്യു വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ബൈ​ജു വ​റ​വു​ങ്ക​ല്‍ സ്വാ​ഗ​ത​വും എം. ​സ​ന്തോ​ഷ്കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ള്‍, മു​ന്‍ അം​ഗ​ങ്ങ​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related Articles

Back to top button
error: Content is protected !!