Thodupuzha

തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.എസ്. അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം നടത്തി

തൊടുപുഴ : തൊടുപുഴ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വി.എച്ച്.എസ്.എസ്. അക്കാദമിക്ക് ബ്ലോക്കിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി ചടങ്ങില്‍ അദ്ധ്യക്ഷനായി. ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ മുഖ്യാതിഥിയായി. തൊടുപുഴയില്‍ നടന്ന പ്രാദേശിക ചടങ്ങില്‍ പി.ജെ. ജോസഫ് എം.എല്‍.എ. ശിലാഫലകം അനാച്ഛാദനം ചെയ്തു.

 

2019 – 20 ല്‍ പി.ജെ.ജോസഫ് എം.എല്‍.എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 62 ലക്ഷം രൂപാ ഉപയോഗിച്ചാണ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.ടി. ഷാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൊടുപുഴ നഗരസഭാ ഉപാദ്ധ്യക്ഷ ജെസ്സി ജോണി ചടങ്ങില്‍ വിശിഷ്ടാതിഥിയായി. കൈറ്റ് കോ.ഓര്‍ഡിനേറ്റര്‍ പി.കെ.ഷാജിമോന്‍ മിഷന്‍ പദ്ധതി വിശദീകരണം നടത്തി. തൊടുപുഴ നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്. രാജന്‍, തൊടുപുഴ നഗരസഭാ കൗണ്‍സിലര്‍ മുഹമ്മദ് അഫ്‌സല്‍, എസ്.എസ്.കെ. ഡി.പി.സി. മൈക്കിള്‍ സെബാസ്റ്റ്യന്‍, മുന്‍ പ്രിന്‍സിപ്പല്‍ ഷാജു തോമസ്, പി.ടി.എ. പ്രസിഡന്റ് പി.എ. ചാക്കോ, ഹെഡ്മിസ്ട്രസ് ടി.സി. വാസന്തി, സ്റ്റാഫ് സെക്രട്ടറി പി.എം. ഹാരിസ്, പി.റ്റി.എ. പ്രതിനിധി സുനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍ കെ.എ. സംഗീത എന്നിവര്‍ സംസാരിച്ചു.

 

ചിത്രം

തൊടുപുഴ ഗവ.വി എച്ച് എസ് എസ് – ന് വേണ്ടി പുതുയതായി നിര്‍മ്മിച്ച അക്കാദമിക് ബ്ലോക്ക് കെട്ടിട്ടസമുച്ചയത്തിന്റെ ശിലാഫലകം അനാച്ഛാദനം എം എല്‍ എ പി ജെ ജോസഫ് നിര്‍വ്വഹിക്കുന്നു. വൈസ് ചെയര്‍പേഴ്‌സന്‍ ജെസി ജോണി സമീപം

Related Articles

Back to top button
error: Content is protected !!