CrimeThodupuzha

കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിലെ പ്രതിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും

തൊടുപുഴ : ഒരു കിലോ കഞ്ചാവ് കൈവശം സൂക്ഷിച്ച കേസിലെ പ്രതിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. ചങ്ങനാശേരി തൃക്കൊടിത്താനം ചേനകുളംകാടി കാലായില്‍ പ്രസാദ് സി. തങ്കപ്പനെയാണ് (53) തൊടുപുഴ എന്‍ഡിപിഎസ് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് സ്പെഷ്യല്‍ കോടതി ജഡ്ജ് കെ.എന്‍. ഹരികുമാര്‍ വിധിച്ചു. 2017 സെപ്തംബര്‍ 26നായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശ്ശേരി- തിരുവല്ല എം.സി റോഡില്‍ ധന്യ- രമ്യ തിയേറ്ററിന്റെ മുന്‍വശത്ത് നിന്നാണ് 1.095 കിലോ ഗ്രാം കഞ്ചാവുമായി പ്രസാദിനെ ചങ്ങനാശ്ശേരി എക്സൈസ് ഇന്‍സ്പെക്ടറായിരുന്ന ബിജു വര്‍ഗീസും സംഘവും പിടികൂടുന്നത്. ചങ്ങനാശ്ശേരി എക്സൈസ് ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി.വി. ദിവാകരനാണ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി എന്‍ഡിപിഎസ് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബി.രാജേഷ്ഹാജരായി.

 

Related Articles

Back to top button
error: Content is protected !!