Kerala

ത്യാഗ സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

തിരുവനന്തപുരം: ഇന്ന് ബലി പെരുന്നാള്‍. ദൈവകല്‍പനയനുസരിച്ച് മകന്‍ ഇസ്മയിലിനെ ബലി നല്‍കാന്‍ തയ്യാറായ പ്രവാചകന്റെ ആത്മസമര്‍പ്പണത്തെ അനുസ്മരിച്ചാണ് ലോകമെങ്ങും ഇസ്ളാം മത വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. സംസ്ഥാനത്തെ വിവിധ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാര ചടങ്ങുകള്‍ നടക്കും. മഴ മുന്നറിയിപ്പുള്ളതിനാല്‍ പല ജില്ലകളിലും ഇക്കുറി ഈദ് ഗാഹുകള്‍ക്ക് നിയന്ത്രണമുണ്ട്. പള്ളികളിലും ഈദ്ഗാഹുകളിലും ഇന്ന് പ്രത്യേക നമസ്‌കാരം നടക്കും. ഈദ് നമസ്‌കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും.

 

Related Articles

Back to top button
error: Content is protected !!