Thodupuzha

മുസ്ലിം യൂത്ത് ലീഗ് ദോത്തി ചലഞ്ച് നടത്തി

തൊടുപുഴ: മുസ്ലിംം യൂത്ത് ലീഗ് ധനശേഖരണാര്‍ഥം ആവിഷ്‌കരിച്ചിരിക്കുന്ന യൂത്ത് ലീഗ് ദോത്തി ചലഞ്ച് കുമാരമംഗലം പഞ്ചായത്ത് തല ഉദ്ഘാടനം പെരുമ്പിള്ളിച്ചിറ സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോണ്‍സണ്‍ ഓറോപ്ലാക്കലില്‍ നിന്നും തുക സ്വീകരിച്ച് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഷമീന നാസര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെമ്പര്‍ ലൈല കരിം, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പഴേരി, വൈസ് പ്രസിഡന്റ് അജാസ് പുത്തന്‍പുര, കുമാരമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഫൈസല്‍ എപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി അജ്മല്‍ വെട്ടിക്കല്‍, ട്രഷറര്‍ ഷുക്കൂര്‍ മലയില്‍, അഫ്സല്‍ നിസാര്‍, അഹ്ദല്‍ നൗഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!