Thodupuzha

വെങ്ങല്ലൂര്‍ ട്രാഫിക് സിഗ്നല്‍ അടിയന്തിരമായി നന്നാക്കണം

തൊടുപുഴ: വെങ്ങല്ലൂര്‍-കോലാനി ബൈപാസ് റോഡിലെ സിഗ്നല്‍ ലൈറ്റുകള്‍ പൂര്‍ണ സമയവും പ്രവര്‍ത്തനക്ഷമമാക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ആവശ്യപ്പെട്ടു.പല സമയത്തും പ്രത്യേകിച്ച് മഴ ഉള്ള സമയത്ത് സിഗ്നല്‍ ലൈറ്റുകള്‍ പണിമുടക്കുന്നതുമൂലം അപകടങ്ങളും വലിയതോതില്‍ ഗതാഗതക്കുരുക്കും ഉണ്ടാക്കുന്നു. സിഗ്നല്‍ ലൈറ്റുകള്‍ നിയന്ത്രിക്കുന്ന പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും വാര്‍ഷിക മെയിന്റന്‍സ് നടത്തുന്ന കെല്‍ട്രോണ്‍ കമ്പനിക്കും നടപടി സ്വീകരിക്കുന്നതിന് കത്ത് നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!