ChuttuvattomMuttom

മരം കടപുഴകി വീണ് ഗതാഗതം തടസപ്പെട്ടു

മുട്ടം: മരം കടപുഴകി വീണു. ശങ്കരപ്പിള്ളി ഫോറസ്റ്റ് ഓഫീസിന് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. വെളളിയാഴ്ച്ച 3 നാണ് മരം വീണത്  . വഴിയരികിൽ സർക്കാർ വക സ്ഥലത്ത് നിന്നിരുന്ന വലിയ മരമാണ് തൊടുപുഴ- പുളിയന്മല സംസ്ഥാന പാതയിലേക്ക് വീണത്. ഈ സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. മൂലമറ്റത്ത് നിന്നും അഗ്നി രക്ഷാ സേന എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗത തടസം നീക്കിയത് .

Related Articles

Back to top button
error: Content is protected !!