ArakkulamChuttuvattom

അറക്കുളത്ത് ആധുനീക കൃഷിരീതികളുടെ പരിശീലന ക്ലാസ് ഒക്ടോബര്‍ 28ന്

അറക്കുളം: പ്രിസിഷന്‍ ഫാമിങ്ങ് അഥവാ കൃത്യതാ കൃഷി രീതി അടക്കം ആധുനീക കൃഷിരീതികളുടെ പരിശീലനം നടത്തുന്നു. ഒക്ടോബര്‍ 28ന് അറക്കുളം പന്ത്രണ്ടാം മൈലിലെ ജയ്ഹിന്ദ് ലൈബ്രറി ഹാളിലാണ് പരിശീലന ക്ലാസ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രിസ്‌ക്രിപ്ഷന്‍ ഫാമിങ്ങിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി ആദരിച്ച ഇടവെട്ടി കലമ്പുകാട്ട് ജോസ് കെ ജോസഫ് ക്ലാസ് നയിക്കും.
ഇന്ത്യയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികള്‍ കര്‍ഷകരിലെത്തിക്കുവാനായി പ്രവര്‍ത്തിക്കുന്ന നോണ്‍ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍ കിസാന്‍ സര്‍വ്വീസ് സൊസൈറ്റി ഇടുക്കി ജില്ലാ അധ്യക്ഷന്‍ പി.എ.ജോണ്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. യോഗത്തില്‍ കാര്‍ഷിക വിദഗ്ദരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.താല്‍പര്യമുള്ള കര്‍ഷകര്‍ +919656448855 എന്ന നമ്പറില്‍ പേരും വിലാസവും അയക്കണമെന്നും,ആദ്യം രജിസ്ടര്‍ ചെയ്യുന്ന 50 പേര്‍ക്കാണ് പരിശീലന ക്ലാസില്‍ പങ്കെടുക്കുവനുളള പ്രവേശനം ലഭിക്കുന്നത് എന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!