ChuttuvattomMuttom

അപകടഭീഷണിയുയര്‍ത്തി മുട്ടം സ്റ്റാന്‍ഡിലെ മരങ്ങള്‍

മുട്ടം: ടാക്‌സി സ്റ്റാന്‍ഡിലുള്ള മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നതായി പരാതി. പടര്‍ന്ന് പന്തലിച്ച് അപകടാവസ്ഥയില്‍ നിരവധി മരങ്ങളാണ് ടാക്‌സി സ്റ്റാന്‍ഡിന് ചുറ്റിലും നില്‍ക്കുന്നത്. ചെറിയ കാറ്റടിച്ചാല്‍ പോലും ശിഖരങ്ങള്‍ ഒടിഞ്ഞുവീഴുന്നത് നിത്യസംഭവമാണ്. ഓട്ടോ ഉള്‍പ്പടെ നൂറോളം ടാക്‌സി വാഹനങ്ങളാണ് എല്ലാ ദിവസവും ഇവിടേയ്ക്ക് എത്തുന്നത്. വലിയ മരങ്ങളുള്ള സ്റ്റാന്‍ഡില്‍ ഏറെ ഭയത്തോടെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതെന്നു വാഹന ഉടമകളും ഡ്രൈവര്‍മാരും പറയുന്നു. ഈരാറ്റുപേട്ട, പാലാ ഭാഗങ്ങളിലേക്കുള്ള യാത്രക്കാര്‍ ബസ് കാത്ത് നില്‍ക്കുന്നത് ടാക്‌സി സ്റ്റാന്‍ഡിലുള്ള വെയ്റ്റിംഗ് ഷെഡിലാണ്. ഇതിന്റെ പരിസരത്തും നിരവധി മരങ്ങളാണ് അപകടാവസ്ഥയില്‍ നില്‍ക്കുന്നത്. വെയ്റ്റിംഗ് ഷെഡിന് സമീപത്തുള്ള വലിയ മരത്തിന്റെ ചുറ്റിലുമുള്ള തറയും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
മരങ്ങള്‍ ചുവടെ മുറിച്ച് നശിപ്പിക്കാതെ ശിഖരങ്ങള്‍ മാത്രം വെട്ടിമാറ്റി അപകടാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നാണ് ഓട്ടോ – ടാക്‌സി തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്. മരങ്ങളുടെ ശിഖരങ്ങള്‍ മുറിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി അഗസ്റ്റിന്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!