Thodupuzha

ദ്വിദിന ബാങ്ക്  പണിമുടക്ക്: ധര്‍ണ നടത്തി

 

 

 

തൊടുപുഴ: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ബാങ്കിങ് നിയമ ഭേദഗതി ബില്‍ 2021 ഉപേക്ഷിക്കുക, എന്നീ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെയും, ഓഫീസര്‍മാരുടെയും ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന 48 മണിക്കൂര്‍ പണിമുടക്കിന് തുടക്കമായി. പണിമുടക്കിയ ജീവനക്കാര്‍ തൊടുപുഴയില്‍ പ്രകടനവും ധര്‍ണയും നടത്തി. എസ്.ബി.ഐ. ടൗണ്‍ ശാഖയുടെ മുന്നില്‍ നിന്ന് ആരംഭിച്ച പ്രകടനം ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഓഫീസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന പ്രതിഷേധ ധര്‍ണ യു.എഫ്.ബി.യു. ജില്ലാ കണ്‍വീനര്‍ നഹാസ്.പി. സലീം ഉദ്ഘാടനം ചെയ്തു. ബെഫി സംസ്ഥാന സെക്രട്ടറി സനില്‍ ബാബു എന്‍, എന്‍.സി.ബി.ഇ. സംസ്ഥാന കമ്മിറ്റി അംഗം സുമേഷ് ഗോപിനാഥ്, എ.ഐ.ബി.ഒ.സി. ജില്ലാ സെക്രട്ടറി ശ്രീജിത് എസ്, എ.ഐ.ബി.ഇ.എ.ജില്ലാ ചെയര്‍മാന്‍ എബിന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!