KudayathoorObit

മകന് പിന്നാലെ അച്ഛനും മരിച്ചത് തീരാവേദനയായി

കുടയത്തൂര്‍: മകന്‍ മരിച്ചതിന്റെ പതിനൊന്നാം നാള്‍ അച്ഛനും മരിച്ചത് തീരാവേദനയായി. ശരംകുത്തി വാണിയപ്പുരയില്‍ പ്രസാദ് (67) ആണ് മകന്‍ രാഹുല്‍ (അജു- 34) മരിച്ചതിന്റെ 11-ാം ദിവസം മരിച്ചത്. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ 22ന് ആണ് പ്രസാദിന്റെ മകന്‍ രാഹുല്‍ മരിച്ചത്. അസുഖബാധിതനായ പ്രസാദ് ഇന്നലെ ഉച്ചകഴിഞ്ഞാണ് മരിച്ചത്. ന്യൂറോ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു പ്രസാദ്. മകന്റെ സംസ്‌കാര ചടങ്ങുകള്‍ നടന്നതിന്റെ സമീപം തന്നെ അച്ഛന്‍ പ്രസാദിന്റെ സംസ്‌കാരം ഇന്ന് രാത്രി 7.30ന് നടന്നു.

Related Articles

Back to top button
error: Content is protected !!