CrimeThodupuzha

വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍: ഇടുക്കി സ്വദേശിയുള്‍പ്പെടെ രണ്ടുപേര്‍ പോലീസ് പിടിയില്‍

പോത്താനിക്കാട്: വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ രണ്ട് പേര്‍
അറസ്റ്റില്‍. തൊടുപുഴ കാരിക്കോട് കമ്പംകല്ല് ഭാഗത്ത് താമസിക്കുന്ന ഇടുക്കി കാഞ്ഞാര്‍ പാമ്പ്തൂക്കി മാക്കല്‍ നിസാര്‍ (42), കോതമംഗലം ഇളമ്പ്ര തങ്കളം ഭാഗത്ത് കാട്ടുകുടി ഫൈസല്‍ (അലി42) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം മൈലൂര്‍ വട്ടക്കുടിപീടിക ഭാഗത്തുള്ള വീടിന്റെ അടുക്കള വാതില്‍ കുത്തി തുറന്ന് 24 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും പണവും ഇവര്‍ കവര്‍ച്ച ചെയ്യുകയായിരുന്നു. പെരുമ്പാവൂര്‍ കാളച്ചന്ത ഭാഗത്തുള ലോഡ്ജില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത നിരവധി മോഷണ കേസ്സുകളിലെ പ്രതികളാണ് ഇരുവരും. അന്വേഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടര്‍ എ. സമീഷ്, എസ്.ഐ മാരായ കെ.പി.സിദ്ധിഖ്, ലിബു തോമസ്,
എ.എസ്.ഐമാരായ പി.പി.പൗലോസ്, വി.സി. സജി, സി.പി.ഒ മാരായ ആസാദ്, ദയേഷ്, നിയാമുദ്ദീന്‍, ദീപു പി കൃഷ്ണന്‍, പി.റ്റി. അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Related Articles

Back to top button
error: Content is protected !!