ChuttuvattomCrimeIdukki

മൂന്ന് കിലോ കഞ്ചാവുമായി കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനടക്കം രണ്ടു യുവാക്കള്‍  അറസ്റ്റില്‍

ഇടുക്കി: വില്‍പനക്കായി സൂക്ഷിച്ച 3.100 കഞ്ചാവുമായി കഞ്ചാവ് മൊത്ത വില്‍പ്പനക്കാരനടക്കം രണ്ടു യുവാക്കള്‍  അറസ്റ്റില്‍. കൊന്നത്തടി പാറത്തോട് കണ്ണാടിപ്പാറ കരയില്‍ ചന്ദ്രന്‍കുന്നേല്‍ ഷാജി ജോസഫ് (39), കോഴിക്കോട് കോഴിക്കോട് മാവൂര്‍ വില്ലേജില്‍ കണ്ണിപ്പറമ്പ് പഴയംകുന്നത്ത് വീട്ടില്‍ ആദര്‍ശ് ബാബു (42) എന്നിവരാണ് പിടിയിലായത്. നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേന്ദ്രനും സംഘവും ചേര്‍ന്ന് ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ പരിശോധയിലാണ് ഷാജി ജോസഫിന്റെ വീട്ടില്‍ നിന്നും  3.100 കിലോ കഞ്ചാവ് പിടിച്ചെടുത്തത്. വിവിധ സംസ്ഥാനങ്ങളിലായി അഞ്ചിലധികം മേജര്‍ കഞ്ചാവ് കേസുകളുള്ള ഷാജി ജോസഫ് ഒരു മാസമായി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോസ്മെന്റ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. ആന്ധ്രാ പ്രദേശില്‍ നിന്നും മൊത്ത കച്ചവടത്തിനായി കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനിയാണ് ഷാജിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൊത്ത കഞ്ചാവ് വില്പനയില്‍ ഷാജിയുടെ സഹായിയാണ് ആദര്‍ശ്.  പ്രിവന്റീവ് ഓഫിസര്‍ രവി. വി, പ്രദീപ് കെ.വി, ദിലീപ് എന്‍.കെ ,  സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സുരേഷ് കെ.എം, അബ്ദുള്‍ ലത്തീഫ് സി.എം, പ്രശാന്ത് വി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ സിമി ഗോപി, ഡ്രൈവര്‍ നിതിന്‍ ജോണി എന്നിവരും റെയിഡില്‍ പങ്കെടുത്തു. മദ്യം മയക്കുമരുന്ന് തുടങ്ങിയവയുമായി ബദ്ധപ്പെട്ടുള്ള പരാതികള്‍  അടിമാലി നര്‍ക്കോടിക് സ്‌ക്വാഡ്- 04864225782, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍- 9400069534  എന്നീ നമ്പറുകളില്‍ അറിയിക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!