ChuttuvattomIdukki

ഉജ്ജ്വല ബാല്യം പുരസ്‌കാരം 2022 : അപേക്ഷ ക്ഷണിച്ചു

ഇടുക്കി: അസാധാരണ കഴിവ് പ്രകടിപ്പിച്ചിട്ടുളള 6 നും 18 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിന് അപേക്ഷിക്കാം . 2021 ജനുവരി 1 മുതല്‍ 2022 ഡിസംബര്‍ 31 വരെയുളള കാലയളവില്‍ കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐ.ടി. മേഖല, കൃഷി, മാലിന്യ സംസ്‌കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലുടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് പ്രകടിപ്പിച്ചവര്‍ക്കാണ് പുരസ്‌കാരം ലഭിക്കുക. ഇവയുമായി ബന്ധപ്പെട്ട് ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തിപത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ പകര്‍പ്പ്, കലാപ്രകടനങ്ങള്‍ ഉള്‍ക്കൊളളുന്ന സിഡി,പെന്‍ഡ്രൈവ് , പത്രക്കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യേണ്ടതാണ്. കേന്ദ്രസര്‍ക്കാരിന്റെ ‘നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സ്പഷണല്‍ അച്ചീവ്മെന്റ് ‘ കരസ്ഥമാക്കിയ കുട്ടികളെ അവാര്‍ഡിന് പരിഗണിക്കുന്നതല്ല. കൂടാതെ ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം ലഭിച്ച കുട്ടികളെയും പരിഗണിക്കുന്നതല്ല. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുക . 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌കാരം. ഉജ്ജ്വലബാല്യ പുരസ്‌കാരത്തിനായി കുട്ടികളെ 6-11 വയസ്സ്, 12-18 വയസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലായി തിരിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. ഭിന്നശേഷിക്കാരായ കുട്ടികളെ പ്രത്യേക കാറ്റഗറിയില്‍ പരിഗണിച്ച് അവാര്‍ഡ് നല്‍കും. അപേക്ഷകള്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി.ഒ, പൈനാവ്, ഇടുക്കി, പിന്‍-685603 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 15 നകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282406053, 9633545735 wcd.kerala.gov.in

Related Articles

Back to top button
error: Content is protected !!