Idukki

ഇടുക്കിയില്‍ അജ്ഞാത ജീവി ആളുകളെ പരിഭ്രാന്തരാക്കി

ഇടുക്കി: വ്യാപാര സ്ഥാപനത്തില്‍ കയറിയ അജ്ഞാത ജീവി ആളുകളെ പരിഭ്രാന്തരാക്കി. കട്ടപ്പന വെട്ടിക്കുഴ കവലയിലാണ് കാലാച്ചിറ ബേക്കേഴ്‌സില്‍ അജ്ഞാത ജീവി കയറിയത്.അവശ നിലയില്‍ കണ്ടെത്തിയ ജീവി ജനങ്ങളില്‍ പരിഭ്രാന്തിയും ഒപ്പം കൗതകവും പരത്തി.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫോസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അണ്ണാന്റെ മുഖ സാദൃശ്യത്തില്‍ നീണ്ട വാലോടു കൂടിയതായിരുന്നു ജീവി. എന്ത് ജീവിയാണ് ഇതെന്ന കാര്യത്തില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്കും വ്യക്തത ലഭിച്ചിട്ടില്ല. വിവരം അറിഞ്ഞ് നിരവധി പേര്‍ ജീവിയെ കാണാനും എത്തി. തുടര്‍ന്ന് വെള്ളവും ഭക്ഷണവും നല്‍കിയ ശേഷം ഇതിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

Related Articles

Back to top button
error: Content is protected !!