ChuttuvattomThodupuzha

അനാവശ്യ പരിശോധനകള്‍ നിര്‍ത്തണം : കെഎച്ച്എഫ്എ

തൊടുപുഴ :പരാതി ലഭിച്ചതിന്റെ പേരില്‍ നഗരത്തിലെ ഭക്ഷണശാലകളില്‍ നടത്തുന്ന അനാവശ്യവും മാനദണ്ഡങ്ങള്‍ പാലിക്കാതെയുമുള്ള പരിശോധനകള്‍ അധികൃതര്‍ അവസാനിപ്പിക്കണമെന്ന് കേരള ഹോട്ടല്‍സ് ആന്റ് ഫുഡ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എം.എന്‍. ബാബു അധ്യക്ഷത വഹിച്ചു.തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് യോഗത്തില്‍ സ്വീകരണം നല്‍കി. അസോസിയേഷന്‍ രക്ഷാധികാരി ടി.എന്‍.പ്രസന്നകുമാര്‍. പ്രസിഡന്റ് ടി.സി.രാജു, വര്‍ക്കിംഗ് പ്രസിഡന്റ് സാലി.എസ്. മുഹമ്മദ്, ഭാരവാഹികളായ സി.കെ നവാസ്,പി.കെ.അനില്‍കുമാര്‍, നാസര്‍ സൈറ ഷെരീഫ് സര്‍ഗം, ജോസ് കളരിക്കല്‍, ഗോപു ഗോപന്‍, ജഗന്‍ ജോര്‍ജ്, എം.എച്ച്, ഷിയാസ്, നാവൂര്‍കനി, സി.കെ.ശിവദാസ്, അബ്ദുള്‍ ഷെരീഫ് എന്നിവരെ ആദരിച്ചു. ജോസലറ്റ് മാത്യു, അബ്ദുള്‍ റസാക്ക് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!