ChuttuvattomIdukki

ഇടുക്കി ഗവ.എഞ്ചിനീയറിങ് കോളേജില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവ്

ഇടുക്കി: ഇടുക്കി ഗവ. എഞ്ചിനീയറിങ് കോളേജില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി/കംപ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ എം.ടെക് അല്ലെങ്കില്‍ എം.ഇ ബിരുദാനന്തര ബിരുദമാണ് യോഗ്യത, പി.എച്ച്.ഡിയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം ബുധനാഴ്ച്ച 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862233250, www.gecidukki.ac.in.

Related Articles

Back to top button
error: Content is protected !!