ChuttuvattomThodupuzha

വണ്ടിപ്പെരിയാര്‍ കേസ്: യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല നടത്തി

തൊടുപുഴ: വണ്ടിപ്പെരിയാറില്‍ പിഞ്ചുബാലികയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതിയെ വെറുതെ വിട്ടതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റി തൊടുപുഴയില്‍ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി റോയി കെ പൗലോസ് ഉദ്ഘാടനം ചെയ്തു. സത്യസന്ധരും നീതിബോധവും ഉള്ള അന്വേഷണ ഉദ്യോഗസ്ഥരെ കേസ് പുനരന്വേഷിക്കുവാന്‍ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവ് ഉണ്ടാവണമെന്ന് റോയി കെ പൗലോസ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ബിലാല്‍ സമദ് അധ്യക്ഷത വഹിച്ചു. നേതാക്കളായ അരുണ്‍ ചെറിയാന്‍ പൂച്ചക്കുഴി, അസ്ലം ഒലിക്കന്‍, ബിബിന്‍ അഗസ്റ്റിന്‍, ജോജോ ജോസഫ് വെച്ചൂര്‍, റമീസ് കൂരാപ്പിള്ളി, ഫൈസല്‍ ടി.എസ്, ഷാനു മോന്‍, ഒ. കെ അഷറഫ്, അല്‍ത്താഫ് സുധീര്‍, റഹ്‌മാന്‍ ഷാജി, ബിനീഷ് ബെന്നി, വിഗ്നേഷ് എന്നിവര്‍ പ്രസംഗിച്ചു.ഫസല്‍ അബ്ബാസ്, അഷ്‌കര്‍ ഷമീര്‍, ആര്യ ലക്ഷ്മി, ബ്ലെസ്സന്‍ ബേബി എന്നിവര്‍ നേതൃത്വം നല്‍കി

 

Related Articles

Back to top button
error: Content is protected !!