Vannappuram

വണ്ണപ്പുറം – കോട്ടപ്പാറ- മുള്ളരിങ്ങാട് റോഡിന്റെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തം

വണ്ണപ്പുറം: വണ്ണപ്പുറം – കോട്ടപ്പാറ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ആല്‍ബര്‍ട്ട് ജോസ്, പഞ്ചായത്ത് മെമ്പര്‍ സജി കണ്ണംമ്പുഴ എന്നിവര്‍ ആവശ്യപ്പെട്ടു. ചേലച്ചുവട് മുതല്‍ കോട്ടപ്പാറ വരെയുള റോഡിന്റെ ഇരുവശങ്ങളിലും മഴവെള്ളപ്പാച്ചിലിലുണ്ടായ ഗര്‍ത്തങ്ങള്‍ മൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. നിരവധി ടൂറിസ്റ്റ് – സ്‌കൂള്‍ ബസുകള്‍, ബൈക്കുകള്‍ തുടങ്ങി ഒട്ടെറെ വാഹനങ്ങള്‍ നിരന്തരം പോകുന്ന റോഡാണിത്. നിര്‍ദിഷ്ട നെയ്യശേരി-തോക്കമ്പന്‍ സാഡ് റോഡിന്റെ ഭാഗമെന്ന നിലയില്‍ ഈ പ്രദേശത്തെ റോഡിന്റെ സുരക്ഷിതത്വത്തിന് അടിയന്തര പരിഗണന നല്‍കണം. ഗര്‍ത്തങ്ങള്‍ മൂലംറോഡിന് ഇരുവശത്തുള്ള വീടുകളിലേക്ക് വാഹനം കയറ്റുവാനോ നടന്നുകയറുവാനോ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. കാട്ടുചെടികള്‍ വളര്‍ന്ന് ഗര്‍ത്തങ്ങള്‍ പലതും യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെടാത്തതും ഈ പ്രദേശത്ത് അപകടങ്ങള്‍ക്ക് കാരണമാകുകയാണ്.പൊതു മരാമത്ത് വകുപ്പ്റോഡിന്റെ ശോച്യാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ സമര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുമെന്ന് ആല്‍ബര്‍ട്ട് ജോസ്, സജി കണ്ണംമ്പുഴ എന്നിവര്‍ അറിയിച്ചു

 

Related Articles

Back to top button
error: Content is protected !!