Thodupuzha

ജില്ലാ ആശുപത്രിയില്‍  വിവിധ ഒഴിവുകള്‍

തൊടുപുഴ: ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നഴ്‌സ് (ഒഴിവ്- 1), ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (ഒഴിവ്- 1), ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ (ഒഴിവ്-2) എന്നീ തസ്തികളിലാണ് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. സ്റ്റാഫ് നഴ്‌സ് അപേക്ഷകര്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങളില്‍ നിന്നോ, അംഗീകൃത സര്‍വകലാശാലകളി നിന്നോ ലഭിച്ചിട്ടുള്ള ബി.എസ്.സി/ജി.എന്‍.എം പാസായിരിക്കണം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം പ്രായ പരിധി : – 35 വയസ്സില്‍ താഴെ ,പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ അപേക്ഷകര്‍ ഡിഗ്രി/പി.ജി.ഡി.സി.എ/ഡി.സി.എ/ബി.സി.എ , 1 വര്‍ഷം കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ പ്രവര്‍ത്തി പരിചയം ഗവ: അംഗീകൃതം (മലയാളം അഭികാമ്യം), പ്രായ പരിധി -35 വയസില്‍ താഴെ. ഓക്‌സിജന്‍ പ്ലാന്റ് ഓപ്പറേറ്റര്‍ യോഗ്യത – ഡിഗ്രി/ഐ.ടി.ഐ/ ഡിപ്ലോമ ബയോമെഡിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍/

ഇന്‍സ്ട്രുമെന്റേഷനില്‍ ഡിഗ്രി/ ഡിപ്ലോമ ( ബയോമെഡിക്കല്‍- ഇലക്ട്രിക്കല്‍ ആന്‍ഡ് എ.സി. റഫ്രിജറേഷന്‍) പ്രായ പരിധി -40 വയസില്‍ താഴെ. ഓക്‌സിജന്‍ പ്ലാന്റ് പ്രവര്‍ത്തി പരിചയം ഉളളവര്‍ക്ക് മുന്‍ഗണന. വാട്‌സ് ആപ്പ് നമ്പര്‍, വിലാസം, യോഗ്യത, പ്രവര്‍ത്തി പരിചയം, എന്നിവ സഹിതമുളള അപേക്ഷയും ,യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 1 നു മുമ്പായി ജൃീവേീറൗുൗ്വവമ&ഴാമശഹ.രീാ എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യേണ്ടതാണ്. ഫോണ്‍: 04862 222630.

Related Articles

Back to top button
error: Content is protected !!