Thodupuzha

പരിശീലന വാഹനങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ പതിപ്പിച്ചു

തൊടുപുഴ: തൊടുപുഴ ആര്‍.ടി ഓഫീസിന്റെ പരിധിയിലെ അംഗീകൃത ഡ്രൈവിംഗ്‌ സ്‌കൂളുകളുടെ ഉടമസ്ഥതയിലുള്ള പരിശീലന വാഹനങ്ങള്‍ക്ക് തിരിച്ചറിയല്‍ സ്റ്റിക്കര്‍ പതിപ്പിച്ചു.താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത വാഹനങ്ങളില്‍ ഡ്രൈവിംഗ് പഠിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.

 

വാഹനങ്ങളുടെ പ്രവര്‍ത്തന ക്ഷമതയും രേഖകളും പരിശോധിച്ച്‌ ഉറപ്പുവരുത്തിയതിന് ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ എംബ്ലമുള്ള സ്റ്റിക്കറുകള്‍ പതിച്ചു നല്‍കുകയാണ്‌ ചെയ്തത്. ഇതുമൂലം അനധികൃത ഡ്രൈവിംഗ് പരിശീലനം പൂര്‍ണ്ണമായി തടയാനാകുമെന്നാണ് കരുതുന്നത്.

 

പദ്ധതിയുടെ ഉദ്ഘാടനം കോലാനിയിലുള്ള ഡ്രൈവിംഗ്‌ ടെസ്റ്റ് ഗ്രൗണ്ടില്‍ നഗരസഭാ ചെയര്‍മാന്‍ സനീഷ്‌ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. ഇതോടൊപ്പം തന്നെ ഡ്രൈവിംഗ്‌ സ്‌കൂള്‍ ഉടമകള്‍ക്കും ഇന്‍സ്ട്രക്ടര്‍മാര്‍ക്കുമുള്ള പോസ്റ്റല്‍ വകുപ്പിന്റെ ആക്‌സിഡന്റ് കം മെഡിക്കല്‍ ക്ലെയിം ഇന്‍ഷുറന്‍സ് വിതരണം ജോയിന്റ് ആര്‍.ടി.ഒ നിര്‍വ്വഹിച്ചു. എം.വി.ഐ കെ.കെ. ചന്ദ്രലാല്‍ സ്വാഗതമാശംസിച്ചു.

 

തൊടുപുഴ ജോയിന്റ് ആര്‍.ടി.ഒ എസ്.എസ്. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ പി.എ. നസീര്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്ബര്‍ കവിത, എം.വി.ഐ കെ.ബി. അഭിലാഷ്‌, ഡ്രൈവിംഗ്‌ സ്‌കൂള്‍ ഉടമകളായ മാത്യു ജോര്‍ജ്ജ്, വിനീത്, ശ്യാം തുടങ്ങിയവര്‍ പറഞ്ഞു. എം.വി.ഐ റെജിമോന്‍ കെ.വി നന്ദിയും പറഞ്ഞു. തൊടുപുഴ ആര്‍.ടി. ഓഫീസിലെ എ.എം.വി.ഐമാരായ അജിത് കുമാര്‍ കെ.കെ., മുരുകേഷ് എസ്, അയ്യപ്പജ്യോതിസ് പി.ആര്‍ എന്നിവരും ഇടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി. ഓഫീസിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!