Kerala

കത്തിക്കയറി പച്ചക്കറി വില

കൊച്ചി: ഇന്ന് മലയാളികള്‍ക്ക് ഉത്രാടപ്പാച്ചില്‍. നാടും നഗരവും ഓണ വിഭവങ്ങള്‍ തേടിയുള്ള തിരക്കിലമര്‍ന്നു കഴിഞ്ഞു.ഓണത്തോടനുബന്ധിച്ച്‌ വിപണിയുടെ തിരക്ക് പൂര്‍ണതയില്‍ എത്തുന്നത് ഉത്രാട ദിനത്തിലാണ്. ഒട്ടേറെ ഓഫറുകളും സമ്മാനങ്ങളുമൊക്കെ ഒരുക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങള്‍ ഓണവിപണിയെ വര്‍ണാഭമാക്കുന്നത്. പുത്തന്‍ ട്രെന്‍ഡുകളുടെ ശേഖരവുമായി തുണിക്കടകള്‍ ഓണത്തെ വരവേല്‍ക്കാന്‍ നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ചെറുതും വലുതുമായ വസ്ത്രവില്‍പന ശാലകളിലെല്ലാം ഓണക്കോടി വാങ്ങാനെത്തുന്നവരുടെ തിരക്കാണ്. എവിടെയും ഓണം മേളകളുടെ പൂരമാണ്. വഴിയോരക്കച്ചവടവും പൊടിപൊടിക്കുകയാണ്. പച്ചക്കറി- പലചരക്ക് കടകളിലും തിരക്ക് വര്‍ധിച്ചു. പൂ വിപണിയും ഉഷാര്‍. വിഭവസമൃദ്ധമായ ഓണസദ്യയും പായസവുമൊക്കെ ഒരുക്കി ഹോട്ടലുകളും കേറ്ററിങ് സര്‍വീസുകളും ഓണാഘോഷങ്ങള്‍ക്കു രുചി പകരാന്‍ രംഗത്തുണ്ട്. ഓണവിപണിയില്‍ വിലക്കയറ്റം രൂക്ഷമാണ്.

കത്തിക്കയറി പച്ചക്കറി വില

പച്ചക്കറികള്‍ക്ക് തീ വിലയാണ്. ഏതാനും ദിവസങ്ങള്‍ക്കിടെ പല ഇനങ്ങള്‍ക്കും രണ്ടും മൂന്നും ഇരട്ടി വിലയാണ് വര്‍ധിച്ചത്. കാരറ്റ്, ബീന്‍സ്, മുരിങ്ങക്കായ തുടങ്ങിയ ഇനങ്ങളുടെ ചില്ലറ വില കിലോയ്ക്ക് 100 രൂപയിലേറെ എത്തി. മഴയാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് ഇതര സംസ്ഥാന കച്ചവടക്കാരുടെ വിശദീകരണം. എന്നാല്‍ ഓണം സീസണ്‍ മുന്നില്‍കണ്ടുള്ള കൃത്രിമ വിലക്കയറ്റമാണ് ഇതെന്നാണ് ആക്ഷേപം. വര്‍ഷങ്ങളായി പച്ചക്കറിക്കായി കേരളം ആശ്രമിക്കുന്നത് തമിഴ്നാട്ടിലെ മേട്ടുപ്പാളയം, ഒട്ടന്‍ഛത്രം, കാരമഡ, പുളിയംപട്ടി, തെങ്കാശി, ഹൊസൂര്‍, കര്‍ണാടകയിലെ മൈസൂരു തുടങ്ങിയ ഇതര സംസ്ഥാന വിപണികളെയാണ്.

Related Articles

Back to top button
error: Content is protected !!