Thodupuzha

വെങ്ങല്ലൂര്‍ -മങ്ങാട്ടുകവല നാലുവരി പാതയില്‍ ടോറസ് ലോറി മറിഞ്ഞു: ഡ്രൈവര്‍ക്ക് പരുക്ക്

തൊടുപുഴ: വെങ്ങല്ലൂര്‍ -മങ്ങാട്ടുകവല നാലുവരി പാതയില്‍ നിയന്ത്രണം വിട്ട ടോറസ് ലോറി ചതുപ്പിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് പരിക്കേറ്റു. അപകടത്തെ തുടര്‍ന്ന് ഇതു വഴിയുള്ള വാഹന ഗതാഗതം ഏറെ നേരം സ്തംഭിച്ചു. ഇന്ന് രാവിലെ 10.30 ഓടെയായിരുന്നു അപകടം. ഈരാറ്റുപേട്ട മങ്കൊമ്പ് ഗ്രാനൈറ്റ്സില്‍ നിന്നും കരിങ്കല്ലുമായി എറണാകുളത്തേക്ക് പോയ ലോറിയാണ് വെങ്ങല്ലൂര്‍ -മങ്ങാട്ടുകവല നാലുവരി പാതയില്‍ കൈതക്കോട് ജങ്ഷനു സമീപം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവര്‍ തിരുവാങ്കുളം സ്വദേശി ഡോണ്‍ ബേബിയെ നിസാര പരിക്കുകളോടെ ഫയര്‍ഫോഴ്സ് എത്തി പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. ലോറി മറിഞ്ഞതിനെ തുടര്‍ന്ന് സമീപത്തെ ബാറ്ററി കടയ്ക്കും ഒരു സ്‌കൂട്ടറിനും ഓട്ടോ റിക്ഷയ്ക്കും കേടുപാടു സംഭവിച്ചു. പിന്നീട് രണ്ടു ക്രയിന്‍ എത്തിച്ചാണ് മറിഞ്ഞ ലോറി ഉയര്‍ത്തി റോഡിലെത്തിച്ചത്.

Related Articles

Back to top button
error: Content is protected !!