ChuttuvattomVelliyamattom

വെള്ളിയാമറ്റം പഞ്ചായത്ത് ഓണാഘോഷം ‘ശ്രാവണോത്സവം സംഘടിപ്പിച്ചു

പന്നിമറ്റം: വെള്ളിയാമറ്റം പഞ്ചായത്ത് ഓണാഘോഷം ‘ശ്രാവണോത്സവം : എന്ന പേരില്‍ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന്  ആഘോഷിച്ചു. ഭരണ സിരാകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ പ്രവര്‍ത്തി ദിവസത്തില്‍ ഓണം ആഘോഷിച്ചപ്പോള്‍ അവധി ദിവസത്തില്‍ ഓണാഘോഷം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തെ സ്ഥലം മാറി പോയ നിരവധി ജീവനക്കാരും ഈ കൂട്ടാഴ്മയില്‍ എത്തി ചേര്‍ന്നത് ഓണാഘോഷത്തിന് ഇരട്ടിമധുരം പകര്‍ന്നു. വിവിധ ഇനം മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, വൈസ് പ്രസിഡന്റ് ലളിതമ്മ വിശ്വനാഥന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ മോഹന്‍ ദാസ് പുതുശേരി, പഞ്ചായത്തംഗങ്ങള്‍, സെക്രട്ടറി പി. എസ് സെബാസ്റ്റ്യന്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ ബിജു വി.കെ,മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!