Uncategorized

വിഷു – ഈസ്റ്റര്‍, റംസാന്‍ ഖാദി മേള ആരംഭിച്ചു.

 

തൊടുപുഴ:കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ വിഷു – ഈസ്റ്റര്‍, റംസാന്‍ ഖാദി മേള തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദി ഗ്രാമ സൗഭാഗ്യയില്‍ ആരംഭിച്ചു.6 മുതല്‍ മെയ് 3 വരെ നീണ്ടു നില്‍ക്കുന്ന മേള നഗരസഭ കൗണ്‍സിലര്‍ പി.ജി.രാജശേഖരന്‍ ആദ്യവില്‍പ്പന നടത്തി ഉദ്ഘാടനം ചെയ്തു.പ്രോജക്ട് ഓഫീസര്‍ ഇ.നാസര്‍ അധ്യക്ഷനായി. സാബു എബ്രഹാം, മേരിലിന്റ, ടി.കെ.സജിമോന്‍, റോജന്‍ സാം എന്നിവര്‍ പ്രസംഗിച്ചു.ഖാദി കോട്ടണ്‍ ഷര്‍ട്ടിംഗുകള്‍, റെഡിമെയ്ഡ് ഷര്‍ട്ടുകള്‍, സില്‍ക്ക് സാരികള്‍, ഡബിള്‍ മുണ്ടുകള്‍, മറ്റ് ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും മേളയില്‍ ലഭ്യമാണ്. തൊടുപുഴ മാതാ ഷോപ്പിീഗ് ആര്‍ക്കേഡില്‍ പ്രവര്‍ത്തിക്കുന്ന ഖാദിഗ്രാമ സൗഭാഗ്യ സെന്ററിലും, കട്ടപ്പന പഴയ പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സെന്ററിലും മേള ഒരുക്കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!