ChuttuvattomThodupuzha

വിഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ സ്വാഗത സംഘം രൂപീകരിച്ചു

തൊടുപുഴ: വിഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ സ്വാഗതസംഘം രൂപികരിച്ചു. പരമ്പരാഗത വിശ്വകര്‍മ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക,അടിയന്തിരമായി ജാതി സെന്‍സസ് നടപ്പിലാക്കുക, സാമൂഹ്യനീതി , അവസര സമത്വം എന്നിവ വിശ്വകര്‍മ്മജര്‍ക്കു ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് വിശ്വകര്‍മ്മ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് അഡ്വ. ടി.ആര്‍ മധുവിന്റെ നേതൃത്വത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന വാഹന പ്രചരണ ജാഥയും സെക്രട്ടറിയേറ്റ് ധര്‍ണ്ണയും, തൊടുപുഴയിലെ സ്വീകരണ പരിപാടികളും വിജയിപ്പിക്കുന്നതിന് വിഎസ്എസ് തൊടുപുഴ താലൂക്ക് യൂണിയന്‍ പൊതുയോഗത്തില്‍ തീരുമാനിച്ചു. ഇതിന്റെയടിസ്ഥാനത്തില്‍ സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാധികാരി ടി.ജി മോഹന്‍, ചെയര്‍മാന്‍ എ.എന്‍ മുകുന്ദദാസ് , വൈസ് ചെയര്‍മാന്‍മാരായി പി.കെ രാജന്‍, പി.വി ഷാജി ജനറല്‍ കണ്‍വീനര്‍ കെ.എസ് അജി , പ്രോഗ്രാം കണ്‍വീനര്‍ വി.കെ ബിജുമോന്‍ ഫിനാന്‍സ് കമ്മിറ്റി ടി.കെ വിജയന്‍ , പ്രോഗ്രാം കോര്‍ഡിനേറ്റര്‍ കെ.ജി സന്തോഷ് കണ്‍വീനറുമാരായി ഷീജ ശിവാനന്ദന്‍ , എന്‍. കെ ശിവദാസ്, പി.എന്‍ മനോജ്, പി.എസ് ഷാജി, വി.എസ് വിജയന്‍ , പി.കെ ഷാജി, വി.ജി. സജയന്‍ ,രാകേഷ് ചന്ദ്രന്‍, ഷിജോ ശങ്കര്‍, ബിന്ദു ഹരി, മണിക്കുട്ടന്‍, ഡി. രഞ്ജന്‍, രാജന്‍ അറക്കുളം തുടങ്ങി 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു.

Related Articles

Back to top button
error: Content is protected !!