ChuttuvattomIdukki

എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തില്‍ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന എന്‍ട്രി ഹോം ഫോര്‍ ഗേള്‍സിലേക്ക് സൈക്കോളജിസ്റ്റ് (പാര്‍ട്ട് ടൈം) തസ്തികയിലേയ്ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്.സി അല്ലെങ്കില്‍ എം.എ (സൈക്കോളജി) യോഗ്യതയുള്ള വനിത ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജുലൈ 26 ന്  10.30 മുതല്‍ പൈനാവിലെ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം. 25 വയസ്സ് പൂര്‍ത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ വേതനം 12000 രൂപയായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്‍പന, കുഞ്ചാലുംമൂട്, കരമന,പി.ഒ, തിരുവനന്തപുരം, ഫോണ്‍ : 0471 -2348666, ഇമെയില്‍: [email protected], വെബ്സൈറ്റ്: www.keralasamakhya.org

 

Related Articles

Back to top button
error: Content is protected !!