Idukki

ജല അതോറിറ്റി പരിശോധനാനിരക്ക് കുറച്ചു; ഇടുക്കി ജില്ലയില്‍ പുതിയ അഞ്ച് പാക്കേജുകള്‍

ഇടുക്കി: ജില്ലയില്‍ കേരള ജല അതോറിറ്റിക്ക് കീഴിലുള്ള ജലപരിശോധനാ ലാബോറട്ടറികളില്‍ വാണിജ്യ ആവശ്യത്തിനുള്ള ലൈസന്‍സിനായുള്ള ജലപരിശോധനാ നിരക്കില്‍ പ്രത്യേക പാക്കേജ്.അഞ്ച് പാക്കേജുകളാണ് പുതുതായി നിലവില്‍ വന്നത്. ജില്ലാ, ഉപജില്ലാ ലാബുകളിലെ പാക്കേജുകള്‍ ഏകീകരിച്ചതാണ് പുതുക്കിയ പാക്കേജ്. പുതുക്കിയ നിരക്ക് പ്രകാരം 17 രാസ- ഭൗതിക ഘടകങ്ങള്‍ പരിശോധിക്കുന്നതിന് 2,450 രൂപയുടെയും ബാക്ടീരിയയുടെ സാന്നിധ്യം ഉള്‍പ്പെടെ ഒമ്ബതുഘടകങ്ങള്‍ പരിശോധിക്കുന്നതിന് 1,590 രൂപയുടെയുമാണ് പുതുക്കിയ പാക്കേജ്.

ഇ കോളി, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം മാത്രം പരിശോധിക്കാന്‍ 625 രൂപയാകും. വിശദമായ പരിശോധനയ്ക്ക് ജില്ലാ ലാബില്‍ 3300 രൂപയും സബ് ജില്ലാ ലാബില്‍ 2230 രൂപയുമായിരുന്നതാണിപ്പോള്‍ കുറച്ചത്. നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ടെസ്റ്റിങ് ആന്‍ഡ് കാലിബ്രേഷന്‍ ഓഫ് ലബോറട്ടറീസ് (എന്‍എബിഎല്‍) അംഗീകാരം ലഭിച്ച ഇടുക്കി മെഡിക്കല്‍ കോളേജിനു സമീപമുള്ള ജില്ലാ ലബോറട്ടറി, തൊടുപുഴ, അടിമാലി പതിനാലാം െമെല്‍, ചെറുതോണി ഉപജില്ലാ ലാബുകള്‍ എന്നിവയാണ് ജില്ലയില്‍ ജല അതോറിറ്റിയുടെ ജലഗുണനിലവാര പരിശോധനാ വിഭാഗത്തിനുള്ളത്.

ഇവിടങ്ങളില്‍ പരിശോധനയ്ക്കുള്ള സൗകര്യമുണ്ടായിരിക്കും. പ്രത്യേക ആവശ്യങ്ങള്‍ക്കനുസരിച്ച്‌ ഓരോരോ ഘടകങ്ങള്‍ മാത്രമായും പരിശോധിക്കാം. മൂന്നെണ്ണം വരെയുള്ള വ്യക്തിഗത ഘടക പരിശോധനാ നിരക്കിനൊപ്പം 100 രൂപ അധിക ഫിക്‌സഡ് ചാര്‍ജ് ശേഖരിക്കും. ഗാര്‍ഹിക ആവശ്യത്തിനുള്ള പരിശോധനാ ഫീസായ 850 രൂപയില്‍ മാറ്റമില്ല.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നുള്ള സാമ്ബിളുകള്‍ ഗാര്‍ഹിക വിഭാഗമായി പരിഗണിക്കും. ഉപഭോക്താക്കള്‍ക്ക് ഓണ്‍െലെനായി ഫീസ് അടച്ച്‌ പരിശോധന നടത്താം.

ഗാര്‍ഹിക വിഭാഗങ്ങളിലെ പരിശോധനയ്ക്കുള്ള നിലവിലെ 850, 500 രൂപ പാക്കേജ് തുടരും. 850 രൂപയുടെ പാക്കേജില്‍ െജെവഘടകങ്ങള്‍ അടക്കം 19 ഘടകങ്ങള്‍ പരിശോധിക്കും. െജെവഘടകങ്ങള്‍ മാത്രം പരിശോധിക്കുന്നതിന് 500 രൂപയാണ് ഫീസ്. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍നിന്നുള്ള സാമ്ബിളുകള്‍ ഗാര്‍ഹിക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാസ- ഭൗതിക രാസപരിശോധനയ്ക്കുള്ള വെള്ളം രണ്ടു ലിറ്ററിന്റെ ശുദ്ധമായ കാനിലും ബാക്ടീരിയോളജിക്കല്‍ പരിശോധനകള്‍ക്കായി 200 മില്ലിലിറ്റര്‍ വെള്ളം അണുവിമുക്തമായ ബോട്ടിലിലും ശേഖരിച്ച്‌ ലാബില്‍ എത്തിക്കണം.

ലൈസന്‍സ് ആവശ്യത്തിന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എടുത്തുനല്‍കുന്ന വെള്ളത്തിനൊപ്പം സാക്ഷ്യപ്പെടുത്തിയ കത്തും കൊണ്ടുവരണം. പരിശോധനാ റിപ്പോര്‍ട്ട് നാലു മുതല്‍ ആറ് പ്രവര്‍ത്തിദിവസത്തിനുള്ളില്‍ ഓണ്‍െലെനായോ നേരിട്ടോ ലഭിക്കും. ഫോണ്‍: 04862 294353 (ഇടുക്കി ജില്ലാ ലാബ്), അസിസ്റ്റന്റ് എന്‍ജിനിയര്‍(8547638131).

Related Articles

Back to top button
error: Content is protected !!