ChuttuvattomMuttom

മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നു: കുടിവെള്ള പദ്ധതികള്‍ സ്തംഭനത്തിലേക്ക്

മുട്ടം: മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതിനാല്‍ ഏഴോളം തദ്ദേശ സ്ഥാപനങ്ങളിലെ കുടി വെള്ള പദ്ധതികള്‍ സ്തംഭനത്തിലേക്ക്. മൂലമറ്റം പവര്‍ ഹൗസില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം കുറച്ചതിനെ തുടര്‍ന്നാണ് മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നത്.മഴയുടെ തോത് കുറഞ്ഞതിനാല്‍ സ്വാഭാവിക നീരൊഴുക്കും ഇല്ലാതായി. ഏതാനും ആഴ്ചകളായിട്ട് മലങ്കരയിലെ   ജലനിരപ്പ് 38.40 മീറ്ററായി താഴ്ത്തിയ അവസ്ഥയിലാണ്. മുട്ടം, കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ഇടവെട്ടി, ആലക്കോട്, കരിങ്കുന്നം തുടങ്ങിയ  തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികള്‍ മിക്കതും മലങ്കര അണക്കെട്ടിന്റെ തീരങ്ങളിലാണ് സ്ഥാപിച്ചിരിക്കുന്നത്.
അണക്കെട്ടിലേയും തൊടുപുഴ ആറിലേയും ജലനിരപ്പ് കുറയുമ്പോള്‍ കുടി വെള്ള പദ്ധതികളിലെ വെള്ളത്തിന്റെ അളവ് താഴ്ന്നാണ് കുടി വെള്ള പദ്ധതികള്‍ വറ്റിവരളുന്നത്.മലങ്കര അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തി കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ലോറേഞ്ചിലെ വിവിധ തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ മന്ത്രി റോഷി അഗസ്റ്റിന്‍, കളക്ടര്‍ ഉള്‍പ്പെടെയുള്ള അധികൃതരെ സമീപിക്കാന്‍ ഒരുങ്ങുകയാണ്.

Related Articles

Back to top button
error: Content is protected !!