Kudayathoor

കുടയത്തൂർ പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി

കുടയത്തൂർ:പഞ്ചായത്തിലെ ദുരിത ബാധിത പ്രദേശങ്ങളിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ സന്ദർശനം നടത്തി.തുടർന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ മന്ത്രി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ് ഉഷ വിജയൻ, തഹസിൽദാർ, കെ.എം.ജോസുകുട്ടി. പഞ്ചായത്ത്‌ അംഗങ്ങൾ, പൊതുമരാമത്ത്. ജല വിഭവം, റവന്യൂ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. തകർന്ന റോഡുകൾ, സംരക്ഷണ ഭിത്തികൾ എന്നിവയുടെ അറ്റകുറ്റപണികൾ അടിയന്തിരമായി ചെയ്യാൻ പൊതുമരാമത്ത് വകുപ്പിനെയും, തോടുകളുടെ സൈഡ് കെട്ടാൻ ഇറിഗേഷൻ ഉദ്യോഗസ്ഥരെയും തൊഡരികിലും മറ്റു പൊതു സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ വെട്ടാൻ നടപടി സ്വീകരിക്കാൻ ഫോറെസ്റ്റ്, റവന്യൂ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തി. വെള്ളം കയറാൻ സാധ്യതയുള്ള തൊടരികിൽ താമസിക്കുന്നവർക്ക് സുരക്ഷിതമായി രാത്രിയിൽ താമസിക്കാൻ വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ യോഗത്തിൽ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!