ChuttuvattomIdukki

ആയുധപരിശീലകര്‍ രേഖകള്‍ ഹാജരാക്കണം

ഇടുക്കി: ആയുധ നിയമം 2016 ചട്ടം 10 പ്രകാരം ആയുധ ലൈസന്‍സ് ലഭിക്കുന്നതിന് അംഗീകൃത ലൈസന്‍സുള്ള പരിശീലകരില്‍ നിന്ന് പരിശീലനം നേടിയിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതും അംഗീകൃത പരിശീലകര്‍ ഇടുക്കി ജില്ലയില്‍ ഉണ്ടെങ്കില്‍ ആ വിവരം അറിയിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ അറിയിച്ചിട്ടുള്ളതുമാണ്. ഇത് പ്രകാരം ഇടുക്കി ജില്ലയുടെ പരിധിയിലുള്ള അംഗീകൃത ലൈസന്‍സുള്ള പരിശീലകര്‍ സര്‍ട്ടിഫിക്കറുകളുടെ ശരിപ്പകര്‍പ്പുകളും വിലാസം മുതലായ മറ്റു വിവരങ്ങളും അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ്, കളക്ടറേറ്റ്, ഇടുക്കി എന്ന വിലാസത്തില്‍ 15 ദിവസത്തിനുള്ളില്‍ തപാല്‍ മുഖേനയോ, നേരിട്ടോ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232242

Related Articles

Back to top button
error: Content is protected !!