Muthalakodam

സ്വാഗത സംഘം രൂപീകരിച്ചു 

മുതലക്കോടം: ജയ്ഹിന്ദ് ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ഉദയപുരുഷ സ്വാശ്രയ സംഘത്തിന്റെ എട്ടാമത് വാര്‍ഷികമായ ‘കന്നിക്കൊയ്ത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം ലൈബ്രറി ഹാളില്‍ സംഘം പ്രസിഡന്റ് പി.സി ആന്റണിയുടെ അധ്യക്ഷതയില്‍ ലൈബ്രറി പ്രസിഡന്റ് കെ.സി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, വടംവലി, നാടന്‍ മത്സരങ്ങള്‍, കുടുംബ സംഗമം തുടങ്ങിയ പരിപാടികളോടെ 23ന് തുടങ്ങി 16 ന് തൊടുപുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന സമാപന സമ്മേളനത്തിന് ശേഷം കൊല്ലം ആവിഷ്‌കാരയുടെ ദൈവം തൊട്ട ജീവിതം എന്ന പ്രോഫഷണല്‍ നാടകത്തോടെ കന്നിക്കൊയ്ത്ത് സമാപിക്കും. ചെയര്‍മാനായി കെ സി.സുരേന്ദ്രന്‍, ജോസ് തോമസ്, എ.പി.കാസീന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും പി.സി. ആന്റണി പ്രസിഡന്റ് പി.കെ.രാജു സെക്രട്ടറി,ബിബിന്‍ ബാബു ട്രഷറാര്‍ എന്നിങ്ങനെ 75 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എ. പി.കാസീന്‍, ജോസ് തോമസ്,കെ.എം രാജന്‍,പി.വി.സജീവ്, കെ.റ്റി ബിജു, ക്രിസ്റ്റോ ജോര്‍ജ്, പി.എന്‍ മനോഹരന്‍,പി.എം .ചാക്കോ, ഗണേഷ് കുമാര്‍, അനുകുമാര്‍ തൊടുപുഴ, പി.കെ.രാജു, ബിബിന്‍ ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!