Kerala

ഇലക്ഷനില്‍ സ്വന്തം നാട്ടില്‍ വോട്ട് രേഖപ്പെടുത്താം; വോട്ടര്‍ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ഇടുക്കി:വോട്ടര്‍ ലിസ്റ്റില്‍ പേര്,സ്ഥലം മാറ്റം തെറ്റ് തിരുത്തല്‍ എന്നിവയ്ക്കുള അപേക്ഷ ഇപ്പോള്‍ നല്‍കാവുന്നതാണ്. കമ്പ്യൂട്ടര്‍ സെന്റര്‍, ജനസേവന കേന്ദ്രം, അക്ഷയാ കേന്ദ്രം മുഖേനയോ, അല്ലെങ്കില്‍ ഓണ്‍ലൈന്‍ വഴിയോ അപേക്ഷ നല്‍കാം. 17 വയസ്സ് കഴിഞ്ഞു 2024 ജനുവരി 1ന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കും, 18 വയസ്സ് പൂര്‍ത്തിയായി വോട്ടര്‍ലിസ്റ്റില്‍ ഇതുവരെ പേര് ഇല്ലാത്തവര്‍ക്കും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ ഇപ്പോള്‍ അവസരം. അന്യദേശത്ത് നിന്നും വന്നു സ്ഥിരതാമസം ആയവര്‍ക്കും, വിവാഹം കഴിഞ്ഞു വന്നവര്‍ക്കും ഉള്‍പ്പെടെ ഈ അവസരം പ്രയോജനപ്പെടുത്തി അടുത്ത ഇലക്ഷന് സ്വന്തം നാട്ടില്‍ വോട്ട് ചെയ്യാം. പേര് ചേര്‍ക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയില്‍ കാര്‍ഡും ലഭിക്കും.കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ ആദ്യമായി വോട്ട് ചെയ്തവര്‍ക്ക് കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡോ വോട്ടര്‍ലിസ്റ്റില്‍ പേരോ ഉണ്ടാകണം എന്നില്ല. പഞ്ചായത്ത് ഇലക്ഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും പാര്‍ലമെന്റ് /നിയമസഭ ഇലക്ഷന്‍ കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്റെ കീഴിലും ആണ് വരുന്നത്.രണ്ടും തമ്മില്‍ വ്യത്യാസം ഉണ്ട്. വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കാന്‍ വീട്ടിലെ ഒരാളുടെയോ /അയല്‍വാസിയുടെയോ ഇലക്ഷന്‍ ഐഡികാര്‍ഡും വയസ്സ് തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ്/ലൈസന്‍സ്/പാസ്‌പോര്‍ട്ട് കോപ്പിയും/ജനന സര്‍ട്ടിഫിക്കറ്റും, അഡ്രസ് തെളിയിക്കുന്ന റേഷന്‍കാര്‍ഡിന്റെ കോപ്പി/റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍, ഒരു ഫോട്ടോ എന്നിവ മതിയാകും. സ്ഥലം മാറ്റത്തിന് മേല്‍പ്പറഞ്ഞവക്ക് ഒപ്പം നിലവിലെ തിരിച്ചറിയല്‍ കാര്‍ഡും നല്‍കേണ്ടതാണ്.അവസാന തീയതി ഇതുവരെ വന്നിട്ടില്ല എങ്കിലും വോട്ടര്‍ ലിസ്റ്റില്‍ പേര് ചേര്‍ക്കേണ്ടവര്‍ ഒരു മാസത്തിനുള്ളില്‍ ഈ അവസരം ഉപേയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 

Related Articles

Back to top button
error: Content is protected !!